മു​ട്ടി​ൽ മ​രം​മു​റി: മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
മു​ട്ടി​ൽ മ​രം​മു​റി: മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Wednesday, July 28, 2021 2:37 PM IST
കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. റോ​ജി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സ് കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രും ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ക​ഴി​യു​ന്ന​ത് വ​രെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. പ്ര​തി​ക​ളു​ടെ അ​മ്മ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

അ​മ്മ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​തി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കും. പ്ര​തി​ക​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.