പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ ആ​രു​ന​യി​ക്കും; പ്ര​വ​ചി​ക്കാ​ൻ താ​ൻ ജ്യോ​തി​ഷി​യ​ല്ലെ​ന്ന് മ​മ​ത
പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ ആ​രു​ന​യി​ക്കും; പ്ര​വ​ചി​ക്കാ​ൻ താ​ൻ ജ്യോ​തി​ഷി​യ​ല്ലെ​ന്ന് മ​മ​ത
Wednesday, July 28, 2021 5:56 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ ആ​രു​ന​യി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ താ​ൻ ജ്യോ​തി​ഷി​യ​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ചാ​യി​രി​ക്കും ആ​രു ന​യി​ക്കു​മെ​ന്ന് തീ​രു​മാ​നി​ക്കു​ക. ആ​രു ത​ന്നെ നേ​തൃ​ത്വം ന​ൽ​കി​യാ​ലും ത​നി​ക്ക് പ്ര​ശ്ന​മി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പെ​ഗാ​സ​സ് സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ വി​ളി​ച്ച യോ​ഗ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്ന മ​മ​ത കേ​ന്ദ്ര​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ മു​ൻ​പ​ന്തി​യി​ൽ താ​നു​ണ്ടാ​വു​മെ​ന്നും അ​വ​ർ‌ പ്ര​ഖ്യാ​പി​ച്ചു.

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ മു​ഖ​മാ​യി മ​മ​ത മാ​റു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് താ​ൻ എ​ളി​യ പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്നും അ​ങ്ങ​നെ ത​ന്നെ തു​ട​രാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ബം​ഗാ​ൾ മു​ഖ്യ​​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ സ​ഖ്യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ആ​രം​ഭി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ഇ​ന്ന​ലെ ലാ​ലു പ്ര​സാ​ദ് യാ​ദ​വു​മാ​യി സം​സാ​രി​ച്ചു. എ​ല്ലാ പാ​ർ​ട്ടി​ക​ളു​മാ​യും സം​സാ​രി​ക്കും. ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു പൊ​തു​വേ​ദി ഉ​ണ്ടാ​ക​ണം. എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​ഹ്വാ​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.