ഡി​വൈ​എ​ഫ്ഐ​ക്കാ​ർ​ക്ക് എ​ന്തു​മാ​കാം; നേ​താ​വി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ടു​റോ​ഡി​ല്‍
ഡി​വൈ​എ​ഫ്ഐ​ക്കാ​ർ​ക്ക് എ​ന്തു​മാ​കാം; നേ​താ​വി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ടു​റോ​ഡി​ല്‍
Wednesday, July 28, 2021 7:21 PM IST
കോ​ട്ട​യം: പൊ​തു​ജ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി ഭ​ര​ണ​ക​ക്ഷി​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ലെ നേ​താ​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ന​ടു​റോ​ഡി​ൽ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ്യാ​പ​ക​മാ​യി പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഡി​വൈ​എ​ഫ്ഐ നേ​താ​വും അ​ണി​ക​ളും ന​ടു​റോ​ഡി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം വാ​ഴ​പ്പ​ള്ളി​യി​ലാ​ണ് യു​വ​നേ​താ​വി​ന്‍റെ റോ​ഡി​ലെ കോ​പ്രാ​യം അ​ര​ങ്ങേ​റി​യ​ത്. ഡി​വൈ​എ​ഫ്‌​ഐ വാ​ഴ​പ്പ​ള്ളി മേ​ഖ​ലാ സെ​ക്ര​ട്ട​റി സൂ​ര​ജ് മോ​ഹ​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ണു ന​ടു​റോ​ഡി​ല്‍ ന​ട​ത്തി​യ​ത്. മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ന​ടു​റോ​ഡി​ലെ കേ​ക്കു​മു​റി ആ​ഘോ​ഷം.



സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ടി​പി​ആ​ര്‍ നി​ര​ക്കും ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്പോ​ഴാ​ണ് യു​വ​ജ​ന സം​ഘ​ന​യു​ടെ ആ​ഘോ​ഷം വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വേ​ട്ട​യാ​ടു​ന്ന പോ​ലീ​സ് ഇ​ത്ത​ര​ക്കാ​രെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടെ​യു​ണ്ടെ​ന്ന ധൈ​ര്യ​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളെ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റു​വാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.