കോ​വി​ഡ് വ്യാ​പ​നം: വീണ്ടും കേന്ദ്ര സംഘം കേരളത്തിലേക്ക്
കോ​വി​ഡ് വ്യാ​പ​നം: വീണ്ടും കേന്ദ്ര സംഘം കേരളത്തിലേക്ക്
Wednesday, July 28, 2021 7:51 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ലെ സ്ഥി​തി അ​തീ​വ ആ​ശ​ങ്ക ജ​ന​ക​മാ​ണെ​ന്നും ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ചൂ​ണ്ടിക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്ത​യ​ച്ചു.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സം​ഘം വീ​ണ്ടും കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ പ​ത്തി​നും പ​ത്തൊ​ൻ​പ​തി​നും ഇ​ട​യി​ൽ കേ​ര​ള​ത്തി​ൽ 91617 കോ​വി​ഡ് കേ​സു​ക​ളും 775 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു എ​ന്നും രാ​ജേ​ഷ് ഭൂ​ഷ​ന്‍റെ ക​ത്തി​ൽ ചൂ​ണ്ടിക്കാ​ട്ടു​ന്നു.

ജൂ​ണ്‍ 28 ന് ​ശേ​ഷം കോ​ട്ട​യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 64 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടായി. ​മ​ല​പ്പു​റ​ത്ത് 59 ശ​ത​മാ​ന​വും എ​റ​ണാ​കു​ള​ത്ത് 46.5 ശ​ത​മാ​ന​വും തൃ​ശൂ​രി​ൽ 45.4 ശ​ത​മാ​ന​വും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടായി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ക​ണ്ടെ യ്ന്‍റ്മെ​ന്‍റ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ 50 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളും കേ​ര​ള​ത്തി​ൽ നി​ന്നാ​ണ്. അ​ടു​ത്തി​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഇ​ള​വു​ക​ളാ​ണ് ഇ​തി​ന് കാ​ര​ണം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ൾ തീ​വ്ര​വ്യാ​പ​ന​ത്തി​ന് വ​ഴി​വെ​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.