നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും; ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​ൻ ധാ​ര​ണ
നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും; ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​ൻ ധാ​ര​ണ
Wednesday, July 28, 2021 9:50 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ. ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണു തീ​രു​മാ​നം. നി​ല​വി​ൽ ഓ​ഗ​സ്റ്റ് 18 വ​രെ​യാ​യി​രു​ന്നു സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം വ്യാഴാഴ്ച സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ധ​ന​കാ​ര്യ വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മാ​കും ഈ ​സ​മ്മേ​ള​നം പ​രി​ഗ​ണി​ക്കു​ക. ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണു സൂ​ച​ന.

സാ​ധാ​ര​ണ സ​മ​യം കൂ​ടാ​തെ അ​ധി​ക സ​മ​യം സ​മ്മേ​ളി​ച്ചു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ധാ​ര​ണ. ആ​വ​ശ്യ​മെ​ങ്കി​ൽ സാ​യാ​ഹ്ന സ​മ്മേ​ള​ന​ങ്ങ​ളും ചേ​രും. നി​ല​വി​ലെ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ഓ​ണ​ത്തി​നു തൊ​ട്ടു മു​ൻ​പു വ​രെ​യാ​യി​രു​ന്നു സ​ഭാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.