ജപ്പാന്‍റെ നഷ്ട സ്വർണങ്ങൾ; ടോപ് സീഡ് മൊ​മോ​റ്റയും പു​റ​ത്ത്
ജപ്പാന്‍റെ നഷ്ട സ്വർണങ്ങൾ; ടോപ് സീഡ് മൊ​മോ​റ്റയും പു​റ​ത്ത്
Wednesday, July 28, 2021 10:37 PM IST
ടോ​ക്കി​യോ: ഉ​റ​പ്പി​ച്ച ഒ​രു ഒ​ളി​ന്പി​ക്സ് മെ​ഡ​ൽ കൂ​ടി ജ​പ്പാ​ന് ന​ഷ്ടം. ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ന​വോ​മി ഒ​സാ​ക്ക പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ പു​രു​ഷ ബാ​ഡ്മി​ന്‍റ​ണി​ലും തി​രി​ച്ച​ടി നേ​രി​ട്ടു. പു​രു​ഷ ബാ​ഡ്മി​ന്‍റ​ണി​ലെ ടോ​പ് സീ​ഡ് ജ​പ്പാ​ന്‍റെ കെ​ന്‍റോ മൊ​മോ​റ്റ​ പു​റ​ത്തായി.

ഗ്രൂ​പ്പ് എ​യി​ലെ അ​വാ​സ​ന മ​ത്സ​ര​ത്തി​ൽ തോ​റ്റാ​ണ് മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ മൊ​മോ​റ്റ ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യ​ത്. മൂ​ന്നു പേ​രു​ടെ ഗ്രൂ​പ്പി​ൽ ഒ​രു ജ​യം മാ​ത്ര​മാ​ണ് ജാ​പ്പ​നീ​സ് താ​ര​ത്തി​നു നേ​ടാ​നാ​യ​ത്.

അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ മൊ​മോ​റ്റ​യെ 15-21, 19-21ന് ​കൊ​റി​യ​യു​ടെ ഹ്യോ ​വാം​ഗ് ഹീ ​തോ​ൽ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.