മരണവേഗം..! ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബൈ​ക്കു​ക​ള്‍ കു​ട്ടി​യി​ടി​ച്ച് മൂ​ന്നു മ​ര​ണം
മരണവേഗം..! ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബൈ​ക്കു​ക​ള്‍ കു​ട്ടി​യി​ടി​ച്ച് മൂ​ന്നു മ​ര​ണം
Wednesday, July 28, 2021 10:59 PM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ബൈ​പ്പാ​സി​ല്‍ ബൈ​ക്കു​ക​ള്‍ കു​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ശ​ര​ത് പി. ​സു​രേ​ഷ്, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​ന്‍ ആ​ചാ​രി, ന​ടേ​ശ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​ത്സ​ര​ഓ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​തി​നെ​ട്ടു​വ​യ​സു​കാ​ര​നാ​യ ശ​ര​ത് ഓ​ടി​ച്ച ബൈ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി ബൈ​പ്പാ​സി​ല്‍ റോ​ഡ് ക്രോ​സ് ചെ​യ്യു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മു​രു​ക​നും ന​ടേ​ശ​നും സ്വ​ര്‍​ണ​പ്പ​ണി​ക്കാ​രാ​ണ്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ ഹെ​ല്‍​മെ​റ്റി​ല്‍ നി​ന്ന് ക്യാ​മ​റ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. നേ​ര​ത്തെ​യും അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ശ​ര​തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.