നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി: കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി: കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, July 29, 2021 10:44 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ട​തി വി​ധി​ക്ക് അ​നു​സ​രി​ച്ചു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പി.​ടി. തോ​മ​സ് എം​എ​ൽ​എ ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്നാ​ണ് വി​ഷ​യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​പ്പോ​ൾ സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ൽ ആ​ണ്. സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മ​ല്ല. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

കൈ​യാ​ങ്ക​ളി കേ​സി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന വി​ധി ഗു​രു​ത​ര​മാ​ണെ​ന്നും അ​ടി​യ​ന്ത​പ്ര​മേ​യ നോ​ട്ടീ​സി​ൽ പി.​ടി. തോ​മ​സ് വ്യ​ക്ത​മാ​ക്കി. കൈ​യാ​ങ്ക​ളി കേ​സി​ലെ പ്ര​തി​സ്ഥാ​ന​ത്തു​ള്ള വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

കൈ​യാ​ങ്ക​ളി കേ​സി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ത് ശി​വ​ൻ​കു​ട്ടി​ക്കെ​തി​രാ​യ വി​ഷ​യ​മ​ല്ല. പൊ​തു​വി​ഷ​യ​മാ​ണ്. പ്ര​ക്ഷു​ബ്ധ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ത്തി​ലെ കേ​സു​ക​ൾ സാ​ഹ​ച​ര്യം മാ​റു​ന്പോ​ൾ പി​ൻ​വ​ലി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള എ​ല്ലാ​വ​രും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചി​രു​ന്നു.

ശി​വ​ൻ​കു​ട്ടി​ക്ക് പു​റ​മേ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, സി.​കെ. സ​ഹ​ദേ​വ​ൻ, കെ. ​അ​ജി​ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.