മു​ഖ്യ​മ​ന്ത്രി സു​പ്രീം​കോ​ട​തി വി​ധി​യെ വെ​ല്ലു​വി​ളി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
മു​ഖ്യ​മ​ന്ത്രി സു​പ്രീം​കോ​ട​തി വി​ധി​യെ വെ​ല്ലു​വി​ളി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Thursday, July 29, 2021 12:45 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സു​പ്രീം​കോ​ട​തി വി​ധി​യെ വെ​ല്ലു​വി​ളി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കെ​തി​രെ​യും സ​തീ​ശ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

മു​ണ്ട് മ​ട​ക്കി കു​ത്തി സ​ഭ​യി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളാ​ണ് ഇ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി. ഇ​തു പോ​ലെ ഒ​രു മ​ന്ത്രി വേ​ണോ​യെ​ന്ന കാ​ര്യം ര​ക്ഷി​താ​ക്ക​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ ബ​ഹി​ഷ്ക​രി​ച്ച് പു​റ​ത്ത് വ​ന്ന ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ൻ.

കെ.​എം. മാ​ണി​യെ അ​പ​മാ​നി​ച്ച​വ​രു​ടെ കൂ​ടെ ഇ​നി​യും തു​ട​ര​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ജോ​സ് കെ. ​മാ​ണി പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ട​തി വ​രാ​ന്ത​യി​ലെ വാ​ദ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​തെ​ന്നാ​യി​രു​ന്നു സ​ഭ​യി​ൽ വി ​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞ​ത്. ചി​ല വ​ക്കീ​ല​ന്മാ​ർ കോ​ട​തി വ​രാ​ന്ത​യി​ൽ നി​ന്ന് വാ​ദി​ക്കും അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. സു​പ്രീം കോ​ട​തി വി​ധി​ക്ക് എ​തി​രാ​യാ​ണ് പി​ണ​റാ​യി സം​സാ​രി​ച്ച​തെ​ന്നും അ​തി​ന് ഒ​രു മു​ഖ്യ​മ​ന്ത്രി​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.