ജാ​ർ​ഖ​ണ്ഡി​ൽ വാ​ഹ​ന​മി​ടി​ച്ച് ജ​ഡ്ജി മ​രി​ച്ചു; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം
ജാ​ർ​ഖ​ണ്ഡി​ൽ വാ​ഹ​ന​മി​ടി​ച്ച് ജ​ഡ്ജി മ​രി​ച്ചു; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം
Thursday, July 29, 2021 1:54 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​ര്‍​ഖ​ണ്ഡി​ലെ ധ​ന്‍​ബാ​ദി​ല്‍ ജി​ല്ലാ ജ​ഡ്ജി വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​താ​ണ് സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്.

സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ ഇ​ട​പെ​ട്ടു. ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി സം​സാ​രി​ച്ചെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​റി​യി​ച്ചു. സംഭവത്തിൽ ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ഇ​ന്നു ത​ന്നെ കേ​സ് പ​രി​ഗ​ണി​ക്കും.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ധ​ൻ​ബാ​ദി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ധ​ൻ​ബാ​ദ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് ഉ​ത്തം ആ​ന​ന്ദി​നെ​യാ​ണ് പ്ര​ഭാ​ത സ​വാ​രി​ക്കെ​തി​രെ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചി​ട്ട​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ശേ​ഷം വാ​ഹ​നം അ​തി​വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യി വ​ഴി​യി​ൽ കി​ട​ന്ന ജ​ഡ്ജി​യെ ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ട് മ​ണി​ക്കൂ​റി​ന​കം അ​ദ്ദേ​ഹം മ​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.