വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യി​ല്‍
വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യി​ല്‍
Thursday, July 29, 2021 3:05 PM IST
കൊ​ച്ചി: വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​നി​ക്കെ​തി​രേ ചു​മ​ത്തി​യ വ​ഞ്ച​നാ​ക്കു​റ്റ​മ​ട​ക്കം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന വാ​ദ​വു​മാ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സെ​സി​യു​ടെ ഹ​ര്‍​ജി ഉ​ട​ന്‍ പ​രി​ഗ​ണി​ച്ചേ​ക്കും. കേ​സി​ല്‍ പോ​ലീ​സി​നും കോ​ട​തി​യി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കേ​ണ്ട​താ​യി​വ​രും. നേ​ര​ത്തെ ആ​ല​പ്പു​ഴ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സെ​സി സേ​വ്യ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ജാ​മ്യം കി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ മു​ങ്ങു​ക​യാ​യി​രു​ന്നു.

മ​തി​യാ​യ യോ​ഗ്യ​ത ഇ​ല്ലാ​തെ ഇ​വ​ർ ര​ണ്ട​ര​വ​ർ​ഷം കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ക​യും ബാ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ല​ക്ഷ​നി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രീ​ക്ഷ ജ​യി​ക്കാ​തെ അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തെ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​വ​ർ ന​ൽ​കി​യ ന​ന്പ​റി​ൽ ഇ​ങ്ങ​നെ ഒ​രു പേ​രു​കാ​രി ബാ​ർ കൗ​ണ്‍​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ബാ​ർ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യും ലൈ​ബ്ര​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ ആ​യി​രു​ന്നു ആ​ദ്യം പ​ഠി​ച്ച​തെ​ന്നാ​ണ് അ​റി​യു​ന്ന​ത് പ​രീ​ക്ഷ പാ​സാ​യി​ല്ല. അ​റി​യാ​വു​ന്ന​വ​ർ തി​ര​ക്കി​യ​പ്പോ​ൾ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പാ​സാ​യി എ​ന്നാ​ണ് ധ​രി​പ്പി​ച്ചി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു. ആ​ല​പ്പു​ഴ​യി​ലെ മി​ക്ക കോ​ട​തി​ക​ളി​ലും ഇ​വ​ർ പ്രാ​ക്ടീ​സ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.