"വ​നി​ത​ക​ളെ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ ആ​ക്ര​മി​ച്ചു, ശി​വ​ൻ​കു​ട്ടി​യെ വ​ള​ഞ്ഞി​ട്ട് ത​ല്ലി'
"വ​നി​ത​ക​ളെ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ ആ​ക്ര​മി​ച്ചു, ശി​വ​ൻ​കു​ട്ടി​യെ വ​ള​ഞ്ഞി​ട്ട് ത​ല്ലി'
Thursday, July 29, 2021 7:29 PM IST
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി മു​ൻ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ, എ​ൽ​ഡി​എ​ഫി​ന്‍റെ വ​നി​താ എം​എ​ൽ​എ​മാ​രെ ആ​ക്ര​മി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യു​ള്ള വീ​ശ​ദീ​ക​ര​ണം.

വി. ​ശി​വ​ൻ​കു​ട്ടി​യെ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ വ​ള​ഞ്ഞി​ട്ട് ത​ല്ലി. അ​ദേ​ഹം ബോ​ധം​കെ​ട്ടു വീ​ണു. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രാ​യ ആ​റു പേ​ർ​ക്കെ​തി​രേ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ക്രി​മി​ന​ൽ കേ​സെ​ടു​ത്ത​ത്. അ​ന്ന​ത്തെ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടു​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭ​യ്‌​ക്കു​ള്ളി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​നോ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യ്‌​ക്കോ അ​ന്ന​ത്തെ സ്‌​പീ​ക്ക​ർ എ​ൻ ശ​ക്ത​ൻ ത​യ്യാ​റാ​യി​ല്ല.

ഈ ​സ​മ​യം ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യാ​യ ശി​വ​ദാ​സ​ൻ നാ​യ​ർ അ​ട​ക്ക​മു​ള്ള​വ​ർ വെ​ല്ലു​വി​ളി​ക​ളു​മാ​യി പ്ര​തി​പ​ക്ഷ​ത്തെ ആ​ക്ര​മി​ക്കാ​ൻ ന​ടു​ത്ത​ള​ത്തി​ലേ​ക്ക്‌ ചാ​ടി​യി​റ​ങ്ങി. ഈ ​നീ​ക്ക​ങ്ങ​ളെ അ​പ​ല​പി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത സ്‌​പീ​ക്ക​ർ അ​ക്ര​മ​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്‌, വ​ലി​യ ബ​ഹ​ള​മാ​യി. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​തെ സ്പീ​ക്ക​ർ സ​ഭ വി​ട്ടു​പോ​യി. മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​ർ ഇ​തി​നു കൂ​ട്ടു​നി​ന്നു.

യു ​ഡി എ​ഫ് എം​എ​ൽ​എ​മാ​ർ എ​ൽ ഡി ​എ​ഫി​ന്റെ വ​നി​താ എം​എ​ൽ​എ​മാ​രെ ആ​ക്ര​മി​ച്ചു. ഒ​രു കോ​ൺ​ഗ്ര​സ് എം ​എ​ൽ എ ​യു​ടെ കൈ​പ്പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വ​നി​ത എം​എ​ൽ​എ​യ്ക്ക് കൈ​ക്ക് ക​ടി​യ്ക്കേ​ണ്ടി വ​ന്നു. ഈ ​അ​തി​ക്ര​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചു. ഇ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്‌. വി. ​ശി​വ​ൻ​കു​ട്ടി​യെ വ​ള​ഞ്ഞി​ട്ട് ത​ല്ലി. അ​ദേ​ഹം ബോ​ധം​കെ​ട്ടു വീ​ണു.

എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രാ​യ 6 പേ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ത്തു. ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടും സ്വീ​ക​രി​ച്ചു. തി​ക​ച്ചും പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണ് യു ​ഡി എ​ഫ് ഗ​വ​ൺ​മെ​ന്‍റ് സ്വീ​ക​രി​ച്ച​ത്. അ​ന്യാ​യ​മാ​യ ഈ ​കേ​സ് പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​ണ് എ​ൽ ഡി ​എ​ഫ് ഗ​വ​ൺ​മെ​ൻ​റ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഏ​ക​പ​ക്ഷീ​യ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്. സ​ഭ​യി​ൽ മ​സി​ൽ പ​വ​ർ ഉ​പ​യോ​ഗി​ച്ച് കാ​ര്യ​ങ്ങ​ൾ വ​രു​തി​യി​ലാ​ക്കാ​ൻ ശ്ര​മി​ച്ച ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യു​മി​ല്ല. പ്ര​തി പ​ക്ഷ​ത്തെ മാ​ത്രം പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. നീ​തി​പൂ​ർ​വ​മാ​യ സ​മീ​പ​ന​മാ​ണ് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​ട​തി​യെ വ​സ്തു​ത​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യോ എ​ന്ന​റി​യി​ല്ല. കോ​ട​തി​യെ സ​ത്യം ബോ​ധ്യ​പ്പെ​ടു​ത്ത​ണം.

നി​യ​മ നി​ർ​മ്മാ​ണ സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് ക​ള​ങ്ക​മാ​കും. ഉ​മ്മ​ൻ ചാ​ണ്ടി ഗ​വ​ൺ​മെ​ന്റ് ന​ട​ത്തി​യ അ​ഴി​മ​തി​ക​ൾ​ക്കും ദു​ർ​ഭ​ര​ണ​ത്തി​നും എ​തി​രാ​യ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് 2006 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള ജ​ന​ത ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ നീ​തി ന​ട​പ്പാ​ക്കാ​നാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

കോ​ട​തി​യെ നി​ഷേ​ധി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്ത ശേ​ഷം മാ​പ്പ് പ​റ​ഞ്ഞ് കേ​സി​ൽ നി​ന്ന് ത​ടി​യൂ​രി​യ​വ​രാ​ണ് ഇ​പ്പോ​ൾ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന്യാ​യം പ​റ​യാ​ൻ രം​ഗ​ത്ത് വ​ന്ന​ത്. ഇ​ത് അ​ങ്ങേ​യ​റ്റം പ​രി​ഹാ​സ്യ​മാ​ണ്. സു​പ്രിം കോ​ട​തി വി​ധി പ​ഠി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കും. ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പോ​രാ​ട്ടം തു​ട​രു​ക ത​ന്നെ ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.