കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ ക​വ​ർ​ച്ച
കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ ക​വ​ർ​ച്ച
Friday, July 30, 2021 4:14 PM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​ര​ക​ളും മേ​ശ​ക​ളു​മെ​ല്ലാം കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​ണ്. സ്വ​ർ​ണ്ണ​വും പ​ണ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. കു​ടും​ബം സ്ഥ​ല​ത്തെ​ത്തി​യാ​ൽ മാ​ത്ര​മേ മോ​ഷ​ണ​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​വൂ. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.