ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി: അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ
ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി: അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ
Friday, July 30, 2021 9:56 PM IST
പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ന​ട​ത്തി​യ അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല ഗ​വ​ണ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ പ്ര​ശാ​ന്തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍​ഗ ക​മ്മീ​ഷ​ൻ സ്കൂ​ളി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ അ​ധ്യാ​പ​ക​ൻ 25 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

ഹ​ര്‍​ത്താ​ൽ ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത​താ​യി കാ​ണി​ച്ചും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ വ​ക​യി​ൽ വ്യാ​ജ ബി​ല്ലു​ക​ള്‍ ന​ൽ​കി​യു​മാ​യി​രു​ന്നു പ്ര​ശാ​ന്ത് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.