കോവിഡ് പ്രതിസന്ധി: വ​ട​ക​ര​യി​ൽ ചാ​യ​ക്ക​ട​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
കോവിഡ് പ്രതിസന്ധി: വ​ട​ക​ര​യി​ൽ ചാ​യ​ക്ക​ട​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Saturday, July 31, 2021 11:01 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ചാ​യ​ക്ക​ട​ക്കാ​ര​നെ ക​ട​യ്ക്കു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​പ്പ​യി​ൽ ത​യ്യു​ള്ള​തി​ൽ കൃ​ഷ്ണ​ൻ ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വ​രെ കൃ​ഷ്ണ​ൻ ചാ​യ​ക്ക​ട തു​റ​ന്നി​രു​ന്നു. ഭാ​ര്യ​യ്ക്കൊ​പ്പ​മാ​ണ് ക​ട ന​ട​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ​യാ​ണ് ക​ട​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വ​ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.