ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടു താ​ര​ങ്ങ​ൾ​ക്ക് കൂ​ടി കോ​വി​ഡ്
ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടു താ​ര​ങ്ങ​ൾ​ക്ക് കൂ​ടി കോ​വി​ഡ്
Saturday, July 31, 2021 11:42 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ന് പോ​യ ഇ​ന്ത്യ​ൻ ടീ​മി​ലെ ര​ണ്ടു ക​ളി​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 ത​സ്ഥി​രീ​ക​രി​ച്ചു. സ്പി​ന്ന​ർ യു​സ് വേ​ന്ദ്ര ച​ഹ​ൽ, ഓ​ൾ​റൗ​ണ്ട​ർ കൃ​ഷ്ണ​പ്പ ഗൗ​തം എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​വ​ർ ഇ​രു​വ​രും ക്രു​നാ​ൽ പാ​ണ്ഡ്യ​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ്. ജൂ​ലൈ 27-നാ​ണ് പാ​ണ്ഡ്യ പോ​സി​റ്റീ​വാ​യ​ത്.

ആ​ദ്യം രോ​ഗ​ബാ​ധ​യു​ണ്ടാ​യ പാ​ണ്ഡ്യ​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള എ​ട്ട് പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വ​രി​ൽ ര​ണ്ടു പേ​ർ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ശേ​ഷി​ച്ച ആ​റ് പേ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ൻ സം​ഘം വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. കോ​വി​ഡ് ബാ​ധി​ച്ച മൂ​ന്ന് പേ​രും നെ​ഗ​റ്റീ​വാ​യ ശേ​ഷം ല​ങ്ക​യി​ലെ ക്വാ​റന്‍റൈൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കും.

അ​തേ​സ​മ​യം ല​ങ്ക​ൻ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ്, പൃ​ഥി ഷാ ​എ​ന്നി​വ​ർ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ലു​ള്ള ടീ​മി​നൊ​പ്പം ചേ​രാ​ൻ യാ​ത്ര​യാ​യി. ശു​ഭ്മാ​ൻ ഗി​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ എ​ന്നി​വ​ർ പ​രി​ക്കേ​റ്റ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും ബി​സി​സി​ഐ ഇം​ഗ്ല​ണ്ടി​ലേ​ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.