യു​പി​യി​ലും ജ​ഡ്ജി​യെ വ​ധി​ക്കാ​ൻ ശ്ര​മം
യു​പി​യി​ലും ജ​ഡ്ജി​യെ വ​ധി​ക്കാ​ൻ ശ്ര​മം
Saturday, July 31, 2021 1:40 PM IST
ല​ക്നോ: ജാ​ർ​ഖ​ണ്ഡി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ജ​ഡ്ജി​യെ വ​ധി​ക്കാ​ൻ ശ്ര​മം. ഫ​ത്തേ​പു​ർ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി (സ്പെ​ഷ​ൽ ജ​ഡ്ജി പോ​ക്സോ ആ​ക്ട്) മു​ഹ​മ്മ​ദ് അ​ഹ്മ​ദ് ഖാ​നു നേ​രെ​യാ​ണ് വ​ധ​ശ്ര​മം ഉ​ണ്ടാ​യ​ത്.

ജ​ഡ്ജി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കൗ​ഷാം​ബി​യി​ലെ ച​ക്വാ​ൻ ഗ്രാ​മി​ത്തി​നു സ​മീ​പം​വ​ച്ച് അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​റി​ൽ ഇ​ന്നോ​വ ഇ​ടി​പ്പി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ജ​ഡ്ജി​യു​ടെ ഗ​ണ്‍​മാ​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജ​ഡ്ജി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. റോ​ഡ​പ​ക​ടം സൃ​ഷ്ടി​ച്ച് ത​ന്നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ജ​ഡ്ജി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഒ​രു പ്ര​തി​യു​ടെ ജാ​മ്യം നി​ര​സി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്ക് ബ​റേ​ലി​യി​ൽ വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​താ​യും, ആ ​യു​വാ​വ് കൗ​ഷാം​ബി നി​വാ​സി​യാ​ണെ​ന്നും ജ​ഡ്ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.