കോ​വി​ഡ്: കേ​ന്ദ്ര​സം​ഘം ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍
കോ​വി​ഡ്: കേ​ന്ദ്ര​സം​ഘം ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍
Sunday, August 1, 2021 10:16 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘം കേ​ര​ള​ത്തി​ല്‍ തു​ട​രു​ന്നു. ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ സം​ഘം പ​ര്യ​ട​നം ന​ട​ത്തും.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​വും 20,000 ക​ട​ന്നു.

നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​ജി​ത് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘ​മാ​ണ് സം​സ്ഥാ​ന​ത്ത് പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ര​ണ്ട് മേ​ഖ​ല​ക​ളി​ലാ​യി മൂ​ന്ന് ജി​ല്ല​ക​ളി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം കേ​ന്ദ്ര​സം​ഘം ഇ​തി​നോ​ട​കം വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.