രാ​ജ്യ​ത്ത് 41,831 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 541 മ​ര​ണ​വും
രാ​ജ്യ​ത്ത് 41,831 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 541 മ​ര​ണ​വും
Sunday, August 1, 2021 12:17 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 41,831 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 541 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. 97.36 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 40,000ന് ​മു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യു​ന്ന​ത്.

രാ​ജ്യ​ത്ത് 4,10,952 പേ​ർ ഇ​പ്പോ​ഴും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. 39,258 പേ​ർ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കോ​വി​ഡ് മു​ക്ത​രാ​യി. ഇ​തോ​ടെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 3,08,20,521 ആ​യി ഉ​യ​ർ​ന്നു. 4,24,351 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ പ​കു​തി​യോ​ള​വും കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.