ഉ​ന്നാ​വ് പെ​ൺ​കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: കു​ൽ​ദീ​പ് സെൻ​ഗാ​റി​ന് ക്ലീ​ൻ​ചി​റ്റ്
ഉ​ന്നാ​വ് പെ​ൺ​കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: കു​ൽ​ദീ​പ് സെൻ​ഗാ​റി​ന് ക്ലീ​ൻ​ചി​റ്റ്
Sunday, August 1, 2021 3:10 PM IST
ല​ക്നോ: ഉ​ന്നാ​വോ​യി​ല്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ന് പ​ങ്കി​ല്ലെ​ന്ന് സി​ബി​ഐ ന​ല്‍​കി​യ ക്ലീ​ന്‍ ചി​റ്റ് ഡ​ല്‍​ഹി കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും കൃ​ത്യ​ത​യും ആ​ത്മാ​ര്‍​ത്ഥ​ത​യും സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ധ​ര്‍​മേ​ഷ് ശ​ര്‍​മ പ​റ​ഞ്ഞു.

ഉ​ന്നാ​വ് മാ​ന​ഭം​ഗ കേ​സി​ലും പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും പ്ര​തി​യാ​യ കു​ല്‍​ദീ​പി​ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഈ ​കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ചാ​ര​ണ​യും മ​റ്റും ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യെ ട്ര​ക്കി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലും ഇ​തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ലും സെ​ൻ​ഗാ​റി​ന് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് വി​വ​രി​ക്കു​ന്ന അ​ന്തി​മ റി​പ്പോ​ര്‍​ട്ടാ​ണ് നി​ല​വി​ല്‍ സി​ബി​ഐ ഡ​ല്‍​ഹി​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യ​ത്. ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ​യും സം​ശ​യ​ത്തി​ന്‍റെ​യും ബ​ല​ത്തി​ല്‍ ഉ​ട​ലെ​ടു​ത്ത ഒ​രു ക​ഥ മാ​ത്ര​മാ​ണി​തെ​ന്നു​ള്ള നി​രീ​ക്ഷ​ണ​വും കോ​ട​തി പ​ങ്കു​വ​ച്ചു.

മാ​ന​ഭം​ഗ​ക്കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വു ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട സെ​ൻ​ഗാ​ർ നി​ല​വി​ല്‍ തീ​ഹാ​ര്‍ ജ​യി​ലി​ലാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.