സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,728 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടി​പി​ആ​ർ 12.14
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,728 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടി​പി​ആ​ർ 12.14
Sunday, August 1, 2021 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,728 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,70,690 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.14 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 56 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 16,837 ആ​യി.

മ​ല​പ്പു​റം 3770, തൃ​ശൂ​ര്‍ 2689, കോ​ഴി​ക്കോ​ട് 2434, എ​റ​ണാ​കു​ളം 2246, പാ​ല​ക്കാ​ട് 1882, കൊ​ല്ലം 1336, ക​ണ്ണൂ​ര്‍ 1112, തി​രു​വ​ന​ന്ത​പു​രം 1050, ആ​ല​പ്പു​ഴ 1046, കോ​ട്ട​യം 963, കാ​സ​ര്‍​ഗോ​ഡ് 707, വ​യ​നാ​ട് 666, ഇ​ടു​ക്കി 441, പ​ത്ത​നം​തി​ട്ട 386 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 17,792 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 77 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 19,960 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 623 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 68 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് 1,67,379 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 32,26,761 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,61,133 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,32,537 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 28,596 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

2402 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ടി.​പി.​ആ​ര്‍. 5ന് ​താ​ഴെ​യു​ള്ള 62, ടി.​പി.​ആ​ര്‍. 5നും 10​നും ഇ​ട​യ്ക്കു​ള്ള 294, ടി.​പി.​ആ​ര്‍. 10നും 15​നും ഇ​ട​യ്ക്കു​ള്ള 355, ടി.​പി.​ആ​ര്‍. 15ന് ​മു​ക​ളി​ലു​ള്ള 323 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.