പി.​വി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
പി.​വി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Sunday, August 1, 2021 7:42 PM IST
ന്യൂ​ഡ​ൽ​ഹി: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ ബാ​ഡ്​മി​ന്‍റ​ൺ താ​രം പി.​വി. സി​ന്ധു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ട് ഒ​ളി​മ്പി​ക്സ് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കി.

2016-ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ല്‍ സി​ന്ധു വെ​ള്ളി നേ​ടി​യി​രു​ന്നു. സു​ശീ​ൽ കു​മാ​റി​ന് ശേ​ഷം ഒ​ളി​മ്പി​ക്സി​ൽ ര​ണ്ട് മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് സി​ന്ധു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.