കോ​ട്ട​യ​ത്ത് അ​രു​വി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ങ്ങി മ​രി​ച്ചു
കോ​ട്ട​യ​ത്ത് അ​രു​വി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ങ്ങി മ​രി​ച്ചു
Sunday, August 1, 2021 7:50 PM IST
ഈ​രാ​റ്റു​പേ​ട്ട: തീ​ക്കോ​യി മാ​ർ​മ​ല അ​രു​വി​യി​ൽ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യും ല​ക്നൗ​വി​ൽ താ​മ​സി​ച്ചു​വ​രു​ക​യും ചെ​യ്യു​ന്ന അ​ഭി​ഷേ​ക് കു​മാ​ർ (28) ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം.

നേ​വി ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ട്ടം​ഗ സം​ഘ​ത്തി​നൊ​പ്പ​മെ​ത്തി​യ അ​ഭി​ഷേ​ക് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ വെ​ള്ള​ച്ചാ​ട്ട​വും അ​ടി​യൊ​ഴു​ക്കു​മു​ള്ള ഇ​വി​ടെ നീ​ന്താ​നി​റ​ങ്ങി​യ അ​ഭി​ഷേ​ക് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. അ​രു​വി​യി​ൽ ശ​ക്ത​മാ​യ വെ​ള​ള​ച്ചാ​ട്ട​വും ഒ​ഴു​ക്കും ക​യ​ത്തി​ൽ ന​ല്ല ത​ണു​പ്പും തെ​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യ​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച നേ​വി​ക്ക് വി​ട്ടു​ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.