"മാ​ന​സ​യു​ടെ മ​ര​ണം വേ​ദ​നി​പ്പി​ച്ചു'; യു​വാ​വ് ജീ​വ​നൊ​ടു​ക്കി
"മാ​ന​സ​യു​ടെ മ​ര​ണം വേ​ദ​നി​പ്പി​ച്ചു'; യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Sunday, August 1, 2021 10:29 PM IST
മ​ല​പ്പു​റം: ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വ ഡോ​ക്ട​ർ മാ​ന​സ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം വ​ള​യം​കു​ളം മ​ന​ക്ക​ൽ​കു​ന്ന് സ്വ​ദേ​ശി വി​നീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ത​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലെ​ന്നും, മാ​ന​സ​യു​ടെ മ​ര​ണം വേ​ദ​നി​പ്പി​ച്ചെ​ന്നും എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​നാ​യ വി​നീ​ഷ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. വി​നീ​ഷി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.