മ​ണി​പ്പൂ​ർ മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
മ​ണി​പ്പൂ​ർ മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Sunday, August 1, 2021 11:01 PM IST
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഗോ​വി​ന്ദാ​സ് കൊ​ന്തൗ​ജം ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗി​ന്‍റെ​യും മ​ണി​പ്പു​രി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി നേ​താ​വ് സം​ബി​ത്‌ പ​ത്ര​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ത്.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് കൊ​ന്തൗ​ജം കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റി​യ​ത്. ബി​ഷ്ണു​പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഇ​ദ്ദേ​ഹം ആ​റു ത​വ​ണ തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ചി​ട്ടു​ണ്ട്.

2017ലാ​യി​രു​ന്നു മ​ണി​പ്പു​രി​ൽ ബി​ജെ​പി ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. 28 സീ​റ്റോ​ടെ കോ​ൺ​ഗ്ര​സ് വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ട്ടും 21 സീ​റ്റു​ള്ള ബി​ജെ​പി അ​ധി​കാ​രം പി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഏ​താ​നും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.