മ​ധ്യ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ; ആ​റ് മ​ര​ണം
മ​ധ്യ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ; ആ​റ് മ​ര​ണം
Monday, August 2, 2021 5:39 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ആ​റ് പേ​ര്‍ മ​രി​ച്ചു. രേ​വാ ജി​ല്ല​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍ മ​രി​ച്ചു. സിം​ഗ്രോ​ളി ജി​ല്ല​യി​ല്‍ ത​ക​ര്‍​ന്ന വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു.

ര​ണ്ട് കു​ട്ടി​ക​ളും അ​വ​രു​ടെ പി​താ​വും മു​ത്ത​ശി​യു​മാ​ണ് രേ​വാ ജി​ല്ല​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് മ​രി​ച്ച​ത്. ഘു​ചി​യാ​രി ബ​ഹേ​ര ഗ്രാ​മ​ത്തി​ലെ ഇ​വ​രു​ടെ വീ​ട് രാ​വി​ലെ ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഗ്രാ​മ​വാ​സി​ക​ള്‍ ഇ​വ​രെ വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.

സിം​ഗ്രോ​ളി ജി​ല്ല​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പെ​ട്ട​ത്. ഇ​തി​ല്‍ ര​ണ്ട് കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. നീ​ര​ജ് മു​ണ്ട (എ​ട്ട്), സി​ലി​ക (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കും മ​റ്റൊ​രു സ​ഹോ​ദ​രി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.