ജാ​ർ​ഖ​ണ്ഡ് ജ​ഡ്ജി​യു​ടെ അ​പ​ക​ട മ​ര​ണം; ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ത​ള്ളി പോ​ലീ​സ്
ജാ​ർ​ഖ​ണ്ഡ് ജ​ഡ്ജി​യു​ടെ അ​പ​ക​ട മ​ര​ണം; ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ത​ള്ളി പോ​ലീ​സ്
Monday, August 2, 2021 9:26 AM IST
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ലെ ധ​ന്‍​ബാ​ദി​ല്‍ ജി​ല്ലാ ജ​ഡ്ജി വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ത​ള്ളി പോ​ലീ​സ്. നി​ല​വി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത്.

ഓ​ട്ടോ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​ത്. അ​പ​സ്മാ​ര​ത്തി​നു​ള്ള മ​രു​ന്നും മ​ദ്യ​വും ഓ​ട്ടോ ഡ്രൈ​വ​ർ ക​ഴി​ച്ചി​രു​ന്നു​വെ​ന്നും എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ജ​ഡ്ജി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്നു​വ​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ധ​ന്‍​ബാ​ദി​ലെ ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി ഉ​ത്തം ആ​ന​ന്ദ് പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ത്. വീ​ടി​ന് അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി അ​ദ്ദേ​ഹ​ത്തെ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ശേ​ഷം വാ​ഹ​നം നി​ര്‍​ത്താ​തെ പോ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് ഓ​ട്ടോ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.