പെ​ൺ​ക​രു​ത്ത്..! വ​നി​താ ഹോ​ക്കി​യി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ സെ​മി​യി​ൽ
പെ​ൺ​ക​രു​ത്ത്..! വ​നി​താ ഹോ​ക്കി​യി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ സെ​മി​യി​ൽ
Monday, August 2, 2021 10:29 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ ച​രി​ത്ര നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ. ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ​യെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ വി​ജ​യം. 22–ാം മി​നി​റ്റി​ൽ ഗു​ർ​ജി​ത് കൗ​റാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

സെ​മി​യി​ൽ അ​ർ​ജ​ന്‍റീ​ന​യെ​യാ​ണ് ഇ​ന്ത്യ നേ​രി​ടു​ക. ഇ​ന്ത്യ​ന്‍ വ​നി​താ ഹോ​ക്കി ടീ​മി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​ണി​ത്. 1980 മോ​സ്‌​ക്കോ ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ന്ന് സെ​മി ഫൈ​ന​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.