"മീ​ൻ​കു​ട്ട ത​ട്ടി​ത്തെ​റി​പ്പി​ച്ചി​ട്ടി​ല്ല': പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി
"മീ​ൻ​കു​ട്ട ത​ട്ടി​ത്തെ​റി​പ്പി​ച്ചി​ട്ടി​ല്ല': പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി
Monday, August 2, 2021 2:15 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മീ​ന്‍ ക​ച്ച​വ​ടം ചെ​യ്ത വ​യോ​ധി​ക​യു​ടെ മീ​ന്‍​കു​ട്ട പോ​ലീ​സ് ത​ട്ടി​ത്തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ് മേ​ധാ​വി​യോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

നേ​ര​ത്തെ മീ​ന്‍​കു​ട്ട ത​ട്ടി​ത്തെ​റി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സും പ​റ​ഞ്ഞി​രു​ന്നു. നി​യ​ന്ത്ര​ണം ലം​ഘി​ച്ചു ക​ച്ച​വ​ടം ന​ട​ത്തി​യ​പ്പോ​ള്‍ ആ​ളു​കൂ​ടു​ക​യും തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ്, ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​ലീ​സ് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

പാ​രി​പ്പ​ള്ളി പ​ര​വൂ​ര്‍ റോ​ഡി​ല്‍ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യാ​യ മേ​രി​യു​ടെ വി​ല്‍​ക്കാ​നു​ള്ള മീ​നാ​ണ് പോ​ലീ​സ് ന​ശി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്ന​ത്. ഇ​വ​രു​ടെ മീ​ന്‍​കു​ട്ട വ​ലി​ച്ചെ​റി​ഞ്ഞ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സി​നെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.