അ​തി​ർ​ത്തി സം​ഘ​ർ​ഷം: കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് മി​സോ​റം
അ​തി​ർ​ത്തി സം​ഘ​ർ​ഷം: കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് മി​സോ​റം
Monday, August 2, 2021 8:54 PM IST
ന്യൂ​ഡ​ല്‍​ഹി: അ​തി​ർ​ത്തി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് മി​സോ​റം. ആ​സാ​മി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 200ഓ​ളം പോ​ലീ​സു​കാ​ർ​ക്കു​മെ​തി​രേ​യു​ള്ള കേ​സാ​ണ് മി​സോ​റം പി​ൻ​വ​ലി​ക്കു​ന്ന​ത്.

ത​ര്‍​ക്ക​ത്തി​ന് സൗ​ഹാ​ര്‍​ദ​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​നു​ള്ള അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് കേ​സ് പി​ന്‍​വി​ലി​ക്കു​ന്ന​തെ​ന്ന് മി​സോ​റം മു​ഖ്യ​മ​ന്ത്രി സോ​റം​തം​ഗ പ​റ​ഞ്ഞു.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​ന് പി​ന്നാ​ലെ​യാ​ണ് കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം. ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ് ബി​ശ്വ ശ​ർ​മ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സും മി​സോ​റം പി​ൻ​വ​ലി​ച്ചി​രു​ന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​രു​മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും ടെ​ല​ഫോ​ണി​ൽ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഈ ​ച​ര്‍​ച്ച​യി​ലാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ജൂ​ലൈ 26ന് ​മി​സോ​റ​മി​ൽ​നി​ന്നു​ള്ള​വ​രു​ടെ വെ​ടി​യേ​റ്റ് ആ​സാ​മി​ൽ ആ​റു പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കാ​ചാ​ർ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് നിം​ബാ​ൽ​ക്ക​ർ വൈ​ഭ​വ് ച​ന്ദ്ര​കാ​ന്ത് ഉ​ൾ​പ്പെ​ടെ അ​ന്പ​തി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്കു വെ​ടി​വ​യ്പി​ലും ക​ല്ലേ​റി​ലും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു മി​സോ​റം കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.