പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റു​ക​ൾ കു​റ​വു​ണ്ട്, ആ​ശ​ങ്ക ഉ​ട‌​ൻ മാ​റ്റും: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റു​ക​ൾ കു​റ​വു​ണ്ട്, ആ​ശ​ങ്ക ഉ​ട‌​ൻ മാ​റ്റും: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Tuesday, August 3, 2021 12:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ സീ​റ്റു​ക​ൾ കു​റ​വു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​ല​പ്പു​റ​ത്ത് ഉ​ൾ​പ്പ​ടെ മ​ല​ബാ​റി​ലെ ചി​ല ജി​ല്ല​ക​ളി​ലാ​ണ് സീ​റ്റ് കു​റ​വു​ള്ള​ത്. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ സീ​റ്റു​ക​ളി​ൽ 26,481 സീ​റ്റു​ക​ളു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കും. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​യു​ന്ന​തോ​ടെ ആ​ശ​ങ്ക ഒ​ഴി​യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. നേ​ര​ത്തേ, പ്ല​സ് വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എം.​കെ. മു​നീ​റാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പത്താംക്ലാസിൽ വി​ജ​യി​ച്ച​വ​രെ​ക്കാ​ൾ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ഫു​ൾ എ ​പ്ല​സ് കി​ട്ടി​യ​വ​ർ​ക്ക് പോ​ലും വേ​ണ്ട സീ​റ്റ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.