യു​വാ​വി​നെ കൊ​ന്ന് ച​തു​പ്പി​ൽ താ​ഴ്ത്തി​യ സം​ഭ​വം: പ്ര​തി​ക​ളെ​ല്ലാം പി​ടി​യി​ൽ
യു​വാ​വി​നെ കൊ​ന്ന് ച​തു​പ്പി​ൽ താ​ഴ്ത്തി​യ സം​ഭ​വം: പ്ര​തി​ക​ളെ​ല്ലാം പി​ടി​യി​ൽ
Tuesday, August 3, 2021 1:35 PM IST
കൊ​ച്ചി: കു​മ്പ​ള​ങ്ങി​യി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ച​തു​പ്പി​ല്‍ താ​ഴ്ത്തി​യ സം​ഭ​വ​ത്തി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളും പി​ടി​യി​ല്‍. തി​ങ്ക​ളാ​ഴ്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ മു​ഖ്യ​പ്ര​തി​യെ ഉ​ള്‍​പ്പെ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി ബി​ജു, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ലാ​ല്‍​ജു എ​ന്നി​വ​രെ​യും കൂ​ടി​യാ​ണു പ​ള്ളു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കു​ന്പ​ള​ങ്ങി സ്വ​ദേ​ശി ആ​ന്‍റ​ണി ലാ​സ​ര്‍ (39) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ബി​ജു​വി​ന്‍റെ ഭാ​ര്യ ത​റേ​പ്പ​റ​മ്പി​ല്‍ മാ​ളു എ​ന്നു വി​ളി​ക്കു​ന്ന രാ​ഖി (22), ബി​ജു​വി​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്ത് കു​മ്പ​ള​ങ്ങി സ്വ​ദേ​ശി പു​ത്ത​ങ്ക​രി സെ​ല്‍​വ​ന്‍ (53) എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യു​ന്ന​തി​ന​ട​ക്കം പ്ര​തി​ക​ള്‍​ക്കു സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കി​യ​തി​നാ​ണു രാ​ഖി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്‍​പ​തി​നാ​ണ് ലാ​സ​റി​ലെ കാ​ണാ​താ​കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഒ​ന്നാം പ്ര​തി ബി​ജു​വി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള ച​തു​പ്പി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച ലാ​സ​റും സ​ഹോ​ദ​ര​നും ചേ​ര്‍​ന്നു ബി​ജു​വി​നെ നാ​ലു​വ​ര്‍​ഷം മു​ന്‍​പ് ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

വ​ഴ​ക്ക് പ​റ​ഞ്ഞു​തീ​ര്‍​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ലാ​സ​റി​നെ ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ചു. ഇ​തി​നു​ശേ​ഷം ലാ​സ​റി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ബി​ജു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള പാ​ട​വ​ര​മ്പ​ത്ത് കു​ഴി​യെ​ടു​ത്ത് മൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.