മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ർ​ക്ക് മ​ർ​ദ​നം; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ർ​ക്ക് മ​ർ​ദ​നം; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന് ഡോ​ക്ട​റെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ സ​നൂ​ജി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഡോ​ക്ട​റെ മ​ർ​ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ട​തു കൈ​വി​ര​ലി​നു പ​രി​ക്കു​മാ​യി പ്ലാ​മൊ​ട്ടു​ക​ട സ്വ​ദേ​ശി​യെ വാ​ഹ​ന​ത്തി​ൽ ഏ​ഴോ​ളം പേ​ർ ചേ​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ട് മാ​സ്ക് ധ​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സെ​ക്യൂ​രി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് സെ​ക്യൂ​രി​റ്റി​യോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. പു​റ​ത്തെ ബ​ഹ​ളം കേ​ട്ട് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ പു​റ​ത്തി​റ​ങ്ങി വി​വ​രം അ​ന്വേ​ഷി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ല്ലാ​വ​രും വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് ഒ​പി ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.