‌ത​മി​ഴ്നാ​ടി​നെ വി​ഭ​ജി​ക്കി​ല്ല; കൊ​ങ്കു​നാ​ടി​ൽ നി​ല​പാ​ട് അ​റി​യി​ച്ച് കേ​ന്ദ്രം
‌ത​മി​ഴ്നാ​ടി​നെ വി​ഭ​ജി​ക്കി​ല്ല; കൊ​ങ്കു​നാ​ടി​ൽ നി​ല​പാ​ട് അ​റി​യി​ച്ച് കേ​ന്ദ്രം
Tuesday, August 3, 2021 3:39 PM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ടി​നെ വി​ഭ​ജി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ നി​ല​പാ​ട് അ​റി​യി​ച്ചു. കൊ​ങ്കു​നാ​ട് വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

ത​മി​ഴ്‌​നാ​ട് വി​ഭ​ജി​ച്ച് കൊ​ങ്കു​നാ​ടെ​ന്ന​പേ​രി​ൽ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശം രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ ഈ ​ആ​വ​ശ്യം ഏ​റ്റെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സി​നി​മാ പ്ര​വ​ർ​ത്ത​ക​രും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.