ശ​നി​യാ​ഴ്ച ലോ​ക്ഡൗ​ൺ ഒ​ഴി​വാ​ക്കി​യേ​ക്കും; പ്ര​ഖ്യാ​പനം ബുധനാഴ്ച നി​യ​മ​സ​ഭ​യി​ല്‍
ശ​നി​യാ​ഴ്ച ലോ​ക്ഡൗ​ൺ ഒ​ഴി​വാ​ക്കി​യേ​ക്കും; പ്ര​ഖ്യാ​പനം ബുധനാഴ്ച നി​യ​മ​സ​ഭ​യി​ല്‍
Tuesday, August 3, 2021 8:10 PM IST
തി​രു​വ​ന​ന്ത​പു​രം: ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ലോ​ക്ഡൗ​ൺ ഒ​ഴി​വാ​ക്കു​ന്നു. ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് പു​തി​യ തീ​രു​മാ​നം. രോ​ഗി​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​നം ക​ട​ന്നാ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​കു​മു​ണ്ടാ​കു​ക.

ശ​നി​യാ​ഴ്ച ലോ​ക്ഡൗ​ൺ ഒ​ഴി​വാ​ക്കി​യേ​ക്കും. ഞാ​യ​റാ​ഴ്ച​ത്തെ നി​യ​ന്ത്ര​ണം തു​ട​രും. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ട​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചേ​ക്കും. ഞാ​യ​റാ​ഴ്ച ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കും. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലും അ​വി​ട്ട​ത്തി​നും ലോ​ക്ഡൗ​ണ്‍ ഇ​ല്ല. തീ​രു​മാ​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.