"ചി​ത കെ​ടു​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞു'; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ദ​ളി​ത് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം
"ചി​ത കെ​ടു​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞു'; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ദ​ളി​ത് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം
Wednesday, August 4, 2021 8:18 AM IST
ന്യൂ​ഡ​ല്‍​ഹി: പു​രാ​നി നം​ഗ​ൽ ഗ്രാ​മ​ത്തി​ൽ ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യ ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കു​ടും​ബം. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ത​ന്നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചെ​ന്നും പോ​ലീ​സ് തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു.

മ​ക​ളു​ടെ മൃ​ത​ദേ​ഹം ത​ങ്ങ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ സം​സ്‌​ക​രി​ക്കു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ചി​ത വെ​ള്ള​മൊ​ഴി​ച്ചു​കെ​ടു​ത്താ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു. കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് സ​ഹാ​യി​ച്ചെ​ന്നും ഷോ​ക്കേ​റ്റാ​ണ് മ​ക​ൾ മ​രി​ച്ച​തെ​ന്ന് പ​റ​യാ​ൻ ത​ങ്ങ​ളെ നി​ർ​ബ​ന്ധി​ച്ചെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ഡ​ൽ​ഹി ക​ന്‍റോ​ണ്‍​മെ​ന്‍റി​നോ​ടു ചേ​ർ​ന്ന പു​രാ​ന നം​ഗ​ൽ ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ശ്മ​ശാ​ന​ത്തി​ലെ കൂ​ള​റി​ൽ നി​ന്നു ത​ണു​ത്ത വെ​ള്ളം എ​ടു​ക്കാ​ൻ പു​റ​ത്തേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. ആ​റു മ​ണി​യാ​യ​പ്പോ​ൾ ശ്മ​ശാ​ന​ത്തി​ലെ പൂ​ജാ​രി രാ​ധേ ശ്യാം ​പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി കു​ട്ടി കൂ​ള​റി​ൽ നി​ന്നു ഷോ​ക്കേ​റ്റ് മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞു.

എ​ന്നാ​ൽ, പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ത്ത​ണ്ട​യി​ലും മ​റ്റും മു​റി​വു​ക​ളും പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ചു​ണ്ടു​ക​ൾ നീ​ലി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. പൂ​ജാ​രി രാ​ധേ ശ്യാ​മും കൂ​ട്ടാ​ളി​ക​ളും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​രു​തെ​ന്നു ശ​ഠി​ച്ചു. കേ​സ് കൊ​ടു​ത്താ​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​മെ​ന്നും കു​ട്ടി​യു​ടെ അ​വ​യ​വ​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ടു​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു.

പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു. അ​തോ​ടെ സ്ത്രീ ​ബ​ഹ​ളം​വ​ച്ചു ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും പൂ​ജാ​രി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ നാ​ട്ടു​കാ​ർ ത​ടി​ച്ചു കൂ​ടി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ പൂ​ജാ​രി​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ്മ​ശാ​ന​ത്തി​ലെ പൂ​ജാ​രി രാ​ധേ ശ്യാം, ​സ​ഹാ​യി​ക​ളാ​യ ല​ക്ഷ്മി നാ​രാ​യ​ൺ, കു​ൽ​ദീ​പ്, പ്ര​ദേ​ശ​വാ​സി സ​ലിം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റ​വും തെ​ളി​വ് ന​ശി​പ്പി​ക്ക​ലും പോ​ക്സോ കു​റ്റ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.