ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ വീ​ട് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു
ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ വീ​ട് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു
Wednesday, August 4, 2021 9:51 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ വീ​ട് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​ഹു​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച രാ​ഹു​ൽ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.

ഞ​ങ്ങ​ൾ നീ​തി നേ​ടി​യെ​ടു​ക്കും. അ​വ​രോ​ടൊ​പ്പം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ രാ​ഹു​ൽ ഗാ​ന്ധി അ​വ​ർ​ക്കൊ​പ്പ​മാ​ണ്- മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.