ച​ന്ദ്രി​ക ക​ള്ള​പ്പ​ണ കേ​സ്: ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ഇ​ഡി ചോ​ദ്യം ചെ​യ്തെ​ന്ന് ജ​ലീ​ല്‍
ച​ന്ദ്രി​ക ക​ള്ള​പ്പ​ണ കേ​സ്: ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ഇ​ഡി ചോ​ദ്യം ചെ​യ്തെ​ന്ന് ജ​ലീ​ല്‍
Wednesday, August 4, 2021 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്രി​ക​യി​ലെ ക​ള്ള​പ്പ​ണ നി​ക്ഷേ​പ കേ​സി​ല്‍ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തെ​ന്ന് കെ.​ടി ജ​ലീ​ല്‍ എം​എ​ല്‍​എ. പാ​ണ​ക്കാ​ട് എ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ര​ണ്ട് ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യും ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് ഇ​ഡി പാ​ണ​ക്കാ​ട് എ​ത്തി ചോ​ദ്യം ചെ​യ്ത​തെ​ന്നും ജ​ലീ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ ​ഡി സം​ഘം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് പാ​ണ​ക്കാ​ട് എ​ത്തി​യ​ത്. ഈ ​ചോ​ദ്യം ചെ​യ്യ​ല്‍ പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍​ക്ക് വ​ലി​യ മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​ക്കി. പാ​ര്‍​ട്ടി​യി​ലെ ചി​ല​ര്‍ ചെ​യ്യു​ന്ന തെ​റ്റി​ന് അ​ദ്ദേ​ഹ​ത്തി​ന് ഇ ​ഡി​ക്ക് മു​മ്പി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കേ​ണ്ടി വ​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നാ​യി പാ​ണ​ക്കാ​ട് ഹൈ​ദ​രി ത​ങ്ങ​ള്‍​ക്ക് ഇ​ഡി നോ​ട്ടീസ് അ​യ​ച്ചെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. ഈ ​നോ​ട്ടീ​സ് ജ​ലീ​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പു​റ​ത്തു​വി​ട്ടു.

കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചി​ട്ടു​ണ്ട്. ലീ​ഗി​നേ​യും ലീ​ഗ് സ്ഥാ​പ​ന​ങ്ങ​ളേ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​ബ്രാ​ഹീം​കു​ഞ്ഞ് വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി ശ്ര​മി​ച്ചു. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടേ​യും മ​ക​ന്‍റെ​യും സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള്‍ ദു​രൂ​ഹ​മാ​ണെ​ന്നും ജ​ലീ​ല്‍ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.