ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം..! ഐ​എ​ൻ​എ​സ് വി​ക്രാ​ന്ത് സ​മു​ദ്ര പ​രീ​ക്ഷ​ണം തു​ട​ങ്ങി
ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം..! ഐ​എ​ൻ​എ​സ് വി​ക്രാ​ന്ത് സ​മു​ദ്ര പ​രീ​ക്ഷ​ണം തു​ട​ങ്ങി
Wednesday, August 4, 2021 8:26 PM IST
കൊ​ച്ചി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന പ്ര​ഥ​മ വി​മാ​ന വാ​ഹി​നി ക​പ്പ​ലാ​യ ഐഎൻഎസ് വി​ക്രാ​ന്തി​ന്‍റെ സീ ​ട്ര​യ​ല്‍​സ് ആ​രം​ഭി​ച്ചു. ക​പ്പ​ൽ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍​ഡി​ന്‍റെ ബെ​ര്‍​ത്തി​ല്‍ നി​ന്നാണ് ക​പ്പ​ല്‍ പു​റ​പ്പെ​ട്ട​ത്.

നാ​ലു ദി​വ​സം നീ​ണ്ടുനി​ല്‍​ക്കു​ന്ന ക​ട​ല്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ നേ​വി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക​പ്പ​ല്‍ ഓ​ടി​ക്കു​ന്ന​ത്. കൂ​ടാ​തെ ക​പ്പ​ലിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഷി​പ്പ്‌​യാ​ര്‍​ഡി​ലെ​യും നേ​വി​യി​ലെ​യും ക​പ്പ​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ക​പ്പ​ലി​ലു​ണ്ട്.

ഒ​രേ സ​മ​യം ഹെ​ലി​കോ​പ്റ്റ​റു​ക​ളെ​യും ഫൈ​റ്റ​ര്‍ വി​മ​ന​ങ്ങ​ളെ​യും വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ക്രാ​ന്തി​ന് 28 മൈ​ല്‍ വേ​ഗ​ത​യും, 18 മൈ​ല്‍ ക്രൂ​യി​സിം​ഗ് വേ​ഗ​ത​യും 7,500 മൈ​ല്‍ ദൂ​രം പോ​കു​വാ​നു​ള്ള ശേ​ഷി​യും ഉ​ണ്ട്. ഫൈ​റ്റ​ര്‍ വി​മാ​ന​ങ്ങ​ളു​ടെ ലാ​ന്‍​ഡിം​ഗ് പ​രീ​ക്ഷ​ണം അ​ടു​ത്ത ഘ​ട്ട​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

ആ​യു​ധ​ങ്ങ​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​ത് ആ​ദ്യ പ​രീ​ക്ഷ​ണ​യാ​ത്ര വി​ജ​യ​ക​ര​മാ​യ ശേ​ഷ​മാ​യി​രി​ക്കും. ഒ​രു​ വ​ര്‍​ഷ​ത്തോ​ളം നീ​ണ്ടു നി​ല്‍​ക്കു​ന്ന ട്ര​യ​ല്‍​സി​നുശേ​ഷം ക​പ്പ​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.