പാണക്കാട് ത​ങ്ങ​ള്‍​ക്കെ​തി​രാ​യ ഇ​ഡി നോ​ട്ടീ​സ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്ന് കെ.​ടി ജ​ലീ​ൽ
പാണക്കാട് ത​ങ്ങ​ള്‍​ക്കെ​തി​രാ​യ ഇ​ഡി നോ​ട്ടീ​സ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്ന് കെ.​ടി ജ​ലീ​ൽ
Thursday, August 5, 2021 1:36 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ള്‍​ക്കെ​തി​രാ​യി ന​ൽ​കി​യ നോ​ട്ടീ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ.​ടി ജ​ലീ​ൽ എം​എ​ൽ​എ. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ള്‍​ക്കെ​തി​രാ​യ നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ച് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ​ദ​ര​ലി ത​ങ്ങ​ളേ​യും കു​ടും​ബ​ത്തേ​യും ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്താ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി ശ്ര​മി​ച്ചു. മു​സ്‌​ലിം​സ​മു​ദാ​യ​ത്തേ​യും ലീ​ഗി​നേ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി ച​തി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.

ച​ന്ദ്രി​ക പ​ത്ര​ത്തി​ന്‍റെ അ​ക്കൗ​ണ്ട് വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്ന് പ​റ​യു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്തു കൊ​ണ്ടാ​ണ് ഹൈ​ദ​രാ​ലി ത​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ഇ​ഡി നോ​ട്ടീ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടാ​ത്ത​തെ​ന്നും ജ​ലീ​ല്‍ ചോ​ദി​ച്ചു. കോ​ടി​ക​ള്‍ വെ​ട്ടി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ​യി​ല്‍ വ​ന്നു പോ​യി സു​ഖ​മാ​യി ജീ​വി​ക്കു​ന്നു.

ത​ങ്ങ​ള്‍ കു​ടും​ബ​ത്തെ​യും മു​സ്‌​ലിം ലീ​ഗി​നേ​യും ആ​ത്മാ​ർ​ഥ​മാ​യി സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​തി​ല്‍ വേ​ദ​ന​യു​ണ്ടെ​ന്നും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.