സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ വി​വ​ര​ങ്ങ​ള​റി​യാ​ന്‍ ഡെ​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പോ​ര്‍​ട്ട​ല്‍ സം​വി​ധാ​നം
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ വി​വ​ര​ങ്ങ​ള​റി​യാ​ന്‍ ഡെ​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പോ​ര്‍​ട്ട​ല്‍ സം​വി​ധാ​നം
Thursday, August 5, 2021 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള​റി​യാ​ന്‍ പു​തി​യ കോ​വി​ഡ് ഡെ​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പോ​ര്‍​ട്ട​ല്‍ സം​വി​ധാ​നം പു​റ​ത്തി​റ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ഈ ​പോ​ര്‍​ട്ട​ല്‍. പൊ​തു​ജ​ന​ത്തി​ന് അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ തെ​ര​യു​ന്ന​തി​നു​ള്ള ഓ​പ്ഷ​ന്‍ പോ​ര്‍​ട്ട​ലി​ലു​ണ്ട്.

സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി കോ​വി​ഡ് മ​ര​ണ​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​വ എ​ല്ലാം ഈ ​പോ​ര്‍​ട്ട​ലി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കും. പേ​ര്, ജി​ല്ല, മ​ര​ണ തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ പോ​ര്‍​ട്ട​ലി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തു​കൂ​ടാ​തെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ, ഡി​എം​ഒ ന​ല്‍​കു​ന്ന ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യു​ന്ന​താ​ണ്. നി​ല​വി​ല്‍ 2021 ജൂ​ലൈ 22 വ​രെ​യു​ള്ള മ​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. അ​തി​നു ശേ​ഷം പ്ര​ഖ്യാ​പി​ച്ച മ​ര​ണ​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ അ​പ്ഡേ​റ്റ് ചെ​യ്യുമെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പോ​ര്‍​ട്ട​ലി​ന്‍റെ ലി​ങ്ക്: https://covid19.kerala.gov.in/deathinfo.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.