കെ.​ടി. ജ​ലീ​ൽ ന​ല്ലൊ​രു ഇ​ട​തു​സ​ഹ​യാ​ത്രി​ക​ൻ; അ​ദ്ദേ​ഹ​ത്തെ ത​ള്ളി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
കെ.​ടി. ജ​ലീ​ൽ ന​ല്ലൊ​രു ഇ​ട​തു​സ​ഹ​യാ​ത്രി​ക​ൻ; അ​ദ്ദേ​ഹ​ത്തെ ത​ള്ളി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, September 10, 2021 7:40 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​ടി. ജ​ലീ​ലി​നെ ത​ള്ളി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ന​ല്ലൊ​രു ഇ​ട​ത് സ​ഹ​യാ​ത്രി​ക​നാ​യി തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സ​ഹ​ക​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടാ​യാ​ൽ സ​ഹ​ക​ര​ണ വ​കു​പ്പു​ണ്ട്. അ​തി​ന് ഇ​ഡി വ​രേ​ണ്ട കാ​ര്യ​മി​ല്ല. അ​ങ്ങി​നെ​യൊ​രു സാ​ഹ​ച​ര്യം ഒ​രു​ക്കേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ഡി വ​രി​ക​യെ​ന്ന് ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​ലീ​ലും വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ച​ന്ദ്രി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്. വ്യാ​ഖ്യാ​ന ത​ല്‍​പ​ര​രാ​യ​വ​ര്‍​ക്ക് അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് കി​ട്ടി​യ​ത്. ജ​ലീ​ലി​നെ സി​പി​എം ത​ള്ളി​യെ​ന്ന ത​ര​ത്തി​ലാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്.

കെ.​ടി.​ജ​ലീ​ൽ സി​പി​എം ത​ള്ളി​യി​ട്ടി​ല്ല. അ​ദ്ദേ​ഹം ഇ​തു​വ​രെ സി​പി​എ​മ്മി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു. അ​തി​നി​യും തു​ട​രു​ക ത​ന്നെ ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കെ ​ടി ജ​ലീ​ല്‍ വ്യ​ക്തി വി​രോ​ധം തീ​ർ​ക്കു​ന്ന​താ​യി ആ​രാ​ണ് ക​ണ്ടി​ട്ടു​ള്ള​ത്? ഞ​ങ്ങ​ള​തി​നെ അ​ത്ത​ര​ത്തി​ല്‍ ക​ണ്ടി​ട്ടി​ല്ല. സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് കൃ​ത്യ​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​മു​ണ്ട്. വീ​ഴ്ച​ക​ൾ തി​രു​ത്താ​നു​ള്ള സം​വി​ധാ​നം സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കു​ണ്ട്.

കു​ഞ്ഞാ​ലി​ക്കു​ട്ടി ലീ​ഗ് നേ​താ​വാ​ണ്. ലീ​ഗ് നേ​താ​വാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​വ​രു​മാ​യി സി​പി​എ​മ്മി​നു​ള്ള നി​ല​പാ​ടും എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.