സി​ല​ബ​സ് വി​വാ​ദം: പി​ന്തി​രി​പ്പ​ൻ ആ​ശ​യ​ങ്ങ​ളെ മ​ഹ​ത്വ​വ​ത്ക​രി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
സി​ല​ബ​സ് വി​വാ​ദം: പി​ന്തി​രി​പ്പ​ൻ ആ​ശ​യ​ങ്ങ​ളെ മ​ഹ​ത്വ​വ​ത്ക​രി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, September 10, 2021 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​ല​ബ​സി​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഏ​ത് പി​ന്തി​രി​പ്പ​ൻ ആ​ശ​യ​ങ്ങ​ളേ​യും ന​മു​ക്ക് പ​രി​ശോ​ധി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ അ​തി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​സി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​താ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും പ്ര​തി​ക​രി​ച്ചു. ഇ​തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് മു​ഖം​തി​രി​ഞ്ഞു​നി​ന്ന ആ​ശ​യ​ങ്ങ​ളെ​യും നേ​താ​ക്ക​ളെ​യും മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന നി​ല​പാ​ട് ന​മു​ക്കി​ല്ല. അ​തി​നാ​രും ത​യാ​റാ​ക​രു​ത്. ഏ​ത് പ്ര​തി​ലോ​മ​ക​ര​മാ​യ ആ​ശ​യ​ങ്ങ​ളും പ​രി​ശോ​ധി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ അ​തി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്ക​രു​ത്.

സ​ർ​വ​ക​ലാ​ശാ​ല ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി ഇ​പ്പോ​ൾ ത​ന്നെ സ്വീ​ക​രി​ച്ചു. ര​ണ്ടം​ഗ വി​ദ​ഗ്ദ്ധ സ​മി​തി​യെ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഡോ. ​ജെ. പ്ര​ഭാ​ഷ്, ഡോ. ​കെ.​എ​സ്. പ​വി​ത്ര​നു​മാ​ണ് വി​ദ​ഗ്ധ സ​മി​തി. അ​വ​രു​ടെ ശി​പാ​ർ​ശ​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ടെ​ടു​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ടി​ൽ ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.