അ​ഫ്ഗാ​ൻ മു​ൻ വൈ​സ്പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​ര​നെ താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി
അ​ഫ്ഗാ​ൻ മു​ൻ വൈ​സ്പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​ര​നെ താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി
Saturday, September 11, 2021 12:35 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മു​ന്‍​വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​റു​ള്ള സ​ലേ​യു​ടെ സ​ഹോ​ദ​ര​നെ താ​ലി​ബാ​ന്‍ കൊ​ല​പ്പെ​ടു​ത്തി. അ​മ​റു​ള്ള സ​ലേ​യു​ടെ മു​തി​ര്‍​ന്ന സ​ഹോ​ദ​ര​ന്‍ റൂ​ഹു​ള്ള അ​സീ​സി​യെ ആ​ണ് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. റൂ​ഹു​ള്ള​യു​ടെ കു​ടും​ബ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

പ​ഞ്ച്ശി​ര്‍ പ്ര​വ​ശ്യ​യി​ല്‍ താ​ലി​ബാ​നെ പ്ര​തി​രോ​ധി​ച്ച​ത് അ​മ​റു​ള്ള സ​ലേ​യു​ടെ​യും അ​ഹ​മ്മ​ദ് മ​സൂ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​രോ​ധ സേ​ന​യാ​യി​രു​ന്നു. ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന പ​ഞ്ച്ശി​റി​ല്‍ നി​ന്നും റൂ​ഹു​ള്ള​യും കു​ടും​ബ​വും മ​റ്റൊ​രി​ട​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൂ​ടാ​തെ റൂ​ഹു​ള്ള​യു​ടെ മൃ​ത​ദേ​ഹം വി​ട്ട് ന​ല്‍​കി​ല്ലെ​ന്ന് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ അ​റി​യി​ച്ച​താ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന​ന്തി​ര​വ​ന്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.