മും​ബൈ​യി​ൽ യു​വ​തി​ക്ക് ക്രൂ​ര​പീ​ഡ​നം; സ്വ​കാ​ര്യ ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി
മും​ബൈ​യി​ൽ യു​വ​തി​ക്ക് ക്രൂ​ര​പീ​ഡ​നം; സ്വ​കാ​ര്യ ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി
Saturday, September 11, 2021 3:23 AM IST
മും​ബൈ: മും​ബൈ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ച് യു​വ​തി​ക്ക് ക്രൂ​ര​പീ​ഡ​നം. 34കാ​രി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ മോ​ഹ​ന്‍ ചൗ​ഹാ​ന്‍(45)​എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് പ്ര​തി ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഖൈ​റാ​നി റോ​ഡി​ല്‍ ഒ​രാ​ള്‍ യു​വ​തി​യെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട ആ​ളു​ക​ളാ​ണ് സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു യു​വ​തി. തു​ട​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം പു​റ​ത്ത​റി​യു​ന്ന​ത്. യു​വ​തി​യെ പീ​ഡി​പ്പി​ച്ച വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും പോ​ലീ​സ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പോ​ലീ​സ് ചു​മ​ത്തി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.