ഭീ​ക​ര​ർ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ ല​ഭി​ച്ച​ത് 15 ദി​വ​സ​ത്തെ പ​രി​ശീ​ല​നം; കൂ​ടു​ത​ൽ പേ​രും ഇ​ന്ത്യ​യി​ലേ​ക്ക്!
ഭീ​ക​ര​ർ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ ല​ഭി​ച്ച​ത് 15 ദി​വ​സ​ത്തെ പ​രി​ശീ​ല​നം; കൂ​ടു​ത​ൽ പേ​രും ഇ​ന്ത്യ​യി​ലേ​ക്ക്!
Wednesday, September 15, 2021 9:11 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ലാ​യ ഭീ​ക​ര​ർ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ 15 ദി​വ​സം പ​രി​ശീ​ല​നം കി​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​സാ​മ, ജാ​വേ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പാ​ക്കി​സ്ഥാ​നി​ൽ പ​രി​ശീ​ല​നം കി​ട്ടി​യ​ത്. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ വേ​ഷം ധ​രി​ച്ച​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​രും ഇ​ന്ത്യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യം. ബം​ഗ്ലാ​ദേ​ശി​ക​ളെ​ന്ന് ക​രു​തു​ന്ന 15 പേ​ർ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ചി​ല​ർ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ൽ പറയുന്നു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ട ഭീ​ക​ര​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ൽ പി​ടി​കൂ​ടി​യ​ത്. ഡ​ൽ​ഹി ജാ​മി​യ ന​ഗ​ർ സ്വ​ദേ​ശി ഒ​സാ​മ (22), മും​ബൈ സ്വ​ദേ​ശി മൊ​ഹ​മ്മ​ദ് ഷെ​യി​ഖ് (47), ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ സീ​ഷാ​ൻ ഖ്വാ​മ​ർ (പ്ര​യാ​ഗ്‌​രാ​ജ് - 28 ), മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ (ബ​ഹ്റൈ​ച്ച് - 23 ), മൂ​ൽ​ച​ന്ദ് എ​ന്ന ലാ​ല ( റാ​യ്ബ​റേ​ലി - 47 ), മു​ഹ​മ്മ​ദ് ആ​മി​ർ ജാ​വേ​ദ് (ല​ക്‌​നൗ - 31 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രാ​ൾ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലും, ര​ണ്ടു പേ​ർ ഡ​ൽ​ഹി​യി​ലും, മൂ​ന്നു​പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് മാ​ര​ക സ്‌​ഫോ​ട​ന ശ​ക്തി​യു​ള്ള ര​ണ്ട് കി​ലോ ആ​ർ ഡി ​എ​ക്‌​സും ര​ണ്ട് ഗ്ര​നേ​ഡു​ക​ളും ര​ണ്ട് ഐ ​ഇ ഡി​യും ( ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ് ഡി​വൈ​സ്) ഒ​രു ഇ​റ്റാ​ലി​യ​ൻ പി​സ്റ്റ​ലും ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഒ​സാ​മ, ജാ​വേ​ദ് എ​ന്നി​വ​ർ മ​സ്ക്ക​റ്റ് വ​ഴി​യാ​ണ് പാ​ക്കി​സ്ഥാ​നി​ൽ എ​ത്തി പ​രി​ശീ​ല​നം നേ​ടി​യ​ത്. അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹീ​മി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നീ​സു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ ഇ​വ​ർ​ക്ക് പ​ണം എ​ത്തി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.