ശ്രീലങ്ക പട്ടിണിയുടെ വക്കിൽ; ചൈനാ വായ്പകൾ കുരുക്കായി
ശ്രീലങ്ക പട്ടിണിയുടെ വക്കിൽ; ചൈനാ വായ്പകൾ കുരുക്കായി
Wednesday, September 15, 2021 10:59 AM IST
കൊ​ളം​ബോ: ലോ​​കം കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യി​​ൽ​നി​​ന്നു മു​​ക്തി നേ​​ടാ​​ൻ കി​​ണ​​ഞ്ഞു പൊ​​രു​​തു​​ന്പോ​​ൾ അ​​യ​​ൽ രാ​​ജ്യ​​മാ​​യ ശ്രീ​​ല​​ങ്ക​​യി​​ൽ​നി​​ന്നു വ​​രു​​ന്ന വാ​​ർ​​ത്ത​​ക​​ൾ ഞെ​ട്ടി​ക്കു​ന്ന​ത്. കോ​​വി​​ഡി​​ന്‍റെ കെ​​ണി​​യി​​ൽ​​പ്പെ​​ട്ട ദ്വീ​​പ് ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക ദു​ര​ന്ത​ത്തി​ന്‍റെ ഭീ​തി​യി​ലാ​ണ്. അ​​തി​​ന്‍റെ ഫ​​ല​​മാ​​യു​​ണ്ടാ​​യ ഭ​​ക്ഷ്യ​​പ്ര​​തി​​സ​​ന്ധി ല​​ങ്ക​​ൻ ജ​​ന​​ത​​യെ പ​​ട്ടി​​ണി​​യു​ടെ വ​ക്കി​ൽ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു.

ഇതോടെ ചൈനയുടെ പിടി കൂടുതൽ മുറുകുമെന്നാണ് കരുതുന്നത്. കാരണം, വൻ തോതിലുള്ള വായ്പകൾക്ക് ചൈനയ്ക്കു പലിശകൊടുത്തു നട്ടംതിരിയുകയാണ് ഇപ്പോൾത്തന്നെ ശ്രീലങ്ക, അവിടുത്തെ വിമാനത്താവളം അടക്കമുള്ളവയുടെ നടത്തിപ്പും ചൈന ഏറ്റെടുത്തിട്ടുണ്ട്.

അ​രി​യും ഗോ​ത​ന്പും കി​ട്ടാ​നി​ല്ല

ഭ​​ക്ഷ്യ​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ര​​ണ്ടാ​​ഴ്ച​ മു​ന്പ് ശ്രീ​​ല​​ങ്ക​​യി​​ൽ ഭ​​ക്ഷ്യ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പൂ​​ഴ്ത്തി​​വ​​യ്പ്പും ക​​രി​​ഞ്ച​​ന്ത​​യും ത​​ട​​യു​​ക​​യാ​​ണ് ല​ക്ഷ്യം. എ​​ന്നാ​​ൽ അ​​രി, ഗോ​​ത​​ന്പ്, പ​​ഞ്ച​​സാ​​ര തു​​ട​​ങ്ങി​​യ അ​​ത്യാ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ൾ പോ​​ലും കി​​ട്ടാ​​നി​​ല്ലാ​​തെ ന​​ട്ടം​​തി​​രി​​യു​​ക​​യാ​​ണ് രാ​​ജ്യം.
കോ​​വി​​ഡ് കാ​​ല​​ത്ത് സ​​ർ​​ക്കാ​​രെ​​ടു​​ത്ത തീ​​രു​​മാ​​ന​​ങ്ങ​​ൾ തീ​​ർ​​ത്തും പാ​​ളി​​പ്പോ​​യ​​താ​​ണ് രാ​​ജ്യ​​ത്തെ ഈ ​​അ​​വ​​സ്ഥ​​യി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട​​ത്. ഒ​​പ്പം ചൈ​​ന​​യി​​ൽ​നി​​ന്നെ​​ടു​​ത്ത വാ​​യ്പ​​ക​​ളും കു​​രു​​ക്കാ​​യി.

80 ശ​ത​മാ​ന​വും പ​ലി​ശ

വ​​രു​​മാ​​ന​​ത്തി​​ന്‍റെ എ​​ൺ​​പ​​തു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ​​യാ​​ണ് പ​​ലി​​ശ​​യി​​ന​​ത്തി​​ൽ തി​​രി​​ച്ച​​ട​​യ്ക്കു​​ന്ന​​ത് എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​ര​​മാ​​വ​​ട്ടെ ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞു. ര​​ണ്ടു മാ​​സ​​ത്തേ​​ക്കു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക്കു മാ​​ത്ര​​മേ ഇ​​തു​​തി​​ക​​യൂ എ​​ന്ന് സാ​​ന്പ​​ത്തി​​ക​​വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. വി​​ദേ​​ശ​​ക്ക​ടം ആ​​ഭ്യ​​ന്ത​​ര​​ഉ​​ത്പാ​​ദ​​ന​​ത്തെ​ക്കാ​​ൾ എ​​ത്ര​​യോ അ​​ധി​​കം. വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​രം സം​​ര​​ക്ഷി​​ക്കാ​​ൻ ഇ​​റ​​ക്കു​​മ​​തി കു​​റ​​ച്ചു നോ​​ക്കി​​യെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.

ടൂ​റി​സം ത​ക​ർ​ന്നു

ടൂ​​റി​​സ​​മാ​​ണ് ശ്രീ​​ല​​ങ്ക​​യു​​ടെ സാ​​ന്പ​​ത്തി​​ക​​സ്ഥി​​തി​​യു​​ടെ ന​​ട്ടെ​​ല്ല്. കോ​​വി​​ഡ് വ​​ന്ന​​തോ​​ടെ ടൂ​​റി​​സം മേ​​ഖ​​ല ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു. ഇ​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു മു​​ഖ്യ​​കാ​​ര​​ണം. രാ​​ജ്യ​​ത്തേ​​ക്കു​​ള്ള യാ​​ത്രാ​​വി​​ല​​ക്കു​​ക​​ൾ നീ​​ക്കാ​​ൻ തു​​ട​​ങ്ങി​​യെ​​ങ്കി​​ലും കോ​​വി​​ഡും മ​​റ്റു പ​​ല സു​​ര​​ക്ഷാ കാ​​ര​​ണ​​ങ്ങ​​ളും നി​​മി​​ത്തം ടൂ​​റി​​സ്റ്റു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​വാ​​ണ്.

അ​​തി​​നി​​ടെ​​യാ​​ണ് സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് ഓ​​ഫ് ശ്രീ​​ല​​ങ്ക​​യു​​ടെ ഗ​​വ​​ർ​​ണ​​ർ വെ​​ലി ഗാ​​മേ​​ജ് ഡോ​​ൺ ല​​ക്ഷ്മ​​ണി​​ന്‍റെ രാ​​ജി പ്ര​​ഖ്യാ​​പ​​നം. സ​​ർ​​ക്കാ​​രു​​മാ​​യു​​ള്ള ക​​ടു​​ത്ത അ​​ഭി​​പ്രാ​​യ​ വ്യ​​ത്യാ​​സ​​മാ​​ണ് രാ​​ജി​​ക്കു കാ​​ര​​ണ​​മെ​​ന്ന് ക​​രു​​തു​​ന്നു. 2019 ഡി​​സം​​ബ​​റി​​ലാ​​ണ് അ​​ദ്ദേ​​ഹം ചു​​മ​​ത​​ല​​യേ​​റ്റ​​ത്.

സ​​ർ​​ക്കാ​​രി​​നാ​​വ​​ട്ടെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പി​​ൻ​​ഗാ​​മി​​യെ ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടു​​മി​​ല്ല. രാ​​ജി​​തീ​​രു​​മാ​​നം പെ​​ട്ടെ​​ന്നെ​​ടു​​ത്ത​​ത​​ല്ലെ​​ന്ന് ല​​ക്ഷ്മ​​ൺ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​ടു​​ത്ത മാ​​സം എ​​ൺ​​പ​​താം ജ​​ന്മ​​ദി​​ന​​ത്തി​​ൽ വി​​ര​​മി​​ക്കാ​​നാ​​യി​​രു​​ന്നു ആ​​ഗ്ര​​ഹം. ക​​ഴി​​ഞ്ഞ കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ളി​​ലെ സം​​ഭ​​വ​​ങ്ങ​​ൾ തീ​​രു​​മാ​​നം വേ​​ഗ​​ത്തി​​ലാ​​ക്കി​​യെ​​ന്നേ​​യു​​ള്ളു​​വെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

രാ​​ജ്യം വി​​ദേ​​ശ​​ക്ക​ട​​ത്തി​​ൽ മു​​ങ്ങി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ന്താ​​രാ​​ഷ്‌​ട്ര നാ​​ണ​​യ​​നി​​ധി​​യു​​ടെ സ​​ഹാ​​യം തേ​​ട​​ണ​​മെ​​ന്നാ​​ണ് ല​​ക്ഷ്മ​​ണി​​ന്‍റെ അ​​ഭി​​പ്രാ​​യം. എ​​ന്നാ​​ൽ ശ്രീ​​ല​​ങ്ക​​ൻ സ​​ർ​​ക്കാ​​ർ ഇ​​തു നി​​ര​​സി​​ച്ചു. സ​​ർ​​ക്കാ​​രി​​നു ചൈ​​ന​​യോ​​ടാ​​ണ് ഇ​​പ്പോ​​ഴും ആ​​ഭി​​മു​​ഖ്യം. ഇ​​തും ല​​ക്ഷ്മ​​ണി​​നെ ചൊ​​ടി​​പ്പി​​ച്ച​​താ​​യി ക​​രു​​തു​​ന്നു.

പ​​ണ​​ല​​ഭ്യ​​ത കു​​റ​​ച്ച് വി​​ല​​ക്ക​​യ​​റ്റം നി​​യ​​ന്ത്രി​​ക്കാ​​ൻ കേ​​ന്ദ്ര​​ബാ​​ങ്ക് വാ​​യ്പാ​​പ​​ലി​​ശ അ​​ടു​​ത്ത​​കാ​​ല​​ത്ത് കൂ​​ട്ടി. ഇ​​ത് ജ​​ന​​ങ്ങ​​ൾ​​ക്കു കൂ​​നി​​ന്മേ​​ൽ കു​​രു​​വാ​​യി. ശ്രീ​​ല​​ങ്ക​​ൻ രൂ​​പ​​യു​​ടെ വി​​നി​​മ​​യ​​മൂ​​ല്യം അ​​നു​​ദി​​നം കു​​ത്ത​​നെ ഇ​​ടി​​യു​​ക​​യാ​​ണ്.

കു​ത്ത​നെ ഇ​ടി​ഞ്ഞു

ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ പ​​ത്തു ശ​​ത​​മാ​​ന​​ത്തോ​​ളം വ​​രു​​ന്ന ശ്രീ​​ല​​ങ്ക​​ൻ വി​​നോ​​ദ​​സ​​ഞ്ചാ​​ര വ്യ​​വ​​സാ​​യ​​ത്തെ​​യാ​​ണ് കോ​​വി​​ഡ്-19 താ​​റു​​മാ​​റാ​​ക്കി​​യ​​ത്. അ​​തി​​ന്‍റെ ഫ​​ല​​മാ​​യി ഫോ​​റെ​​ക്സ് റി​​സ​​ർ​​വ് 7.5 ബി​​ല്യ​​ൺ ഡോ​​ള​​ർ എ​​ന്ന 2019ലെ ​​സ്ഥി​​തി​​യി​​ൽ നി​​ന്ന് ഈ ​​വ​​ർ​​ഷം 2.8 ബി​​ല്യ​​ൺ ഡോ​​ള​​ർ എ​​ന്ന നി​​ല​​യി​​ലേ​​ക്കു കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു.

അ​​തോ​​ടെ ശ്രീ​​ല​​ങ്ക​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യം ഈ​​വ​​ർ​​ഷം ഇ​​തു​​വ​​രെ എ​​ട്ടു​​ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ടി​​ഞ്ഞ​​ത്. ഏ​​റ്റ​​വും അ​​ടി​​സ്ഥാ​​ന ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ പോ​​ലും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യേ​​ണ്ട അ​​വ​​സ്ഥ​യാ​​യ​​തി​​നാ​​ൽ രൂ​​പ​​യു​​ടെ വി​​ല​​യി​​ടി​​വി​​നൊ​​പ്പം വി​​ല​​ക്ക​​യ​​റ്റ​​വു​​മു​​ണ്ടാ​​യി.

രാ​സ​വ​ളം നി​രോ​ധി​ച്ചു

കൃ​​ഷി ചെ​​യ്യാ​​ൻ രാ​​സ​​വ​​ളം നി​​രോ​​ധി​​ച്ച സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യും സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​ക്കി. നൂ​​റു ശ​​ത​​മാ​​നം ജൈ​​വ​​കൃ​​ഷി ല​​ക്ഷ്യ​​മി​​ട്ടാ​​ണ് രാ​​ജ​​പ​​ക്സെ സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി​​ക​​ൾ. ജൈ​​വ​​കൃ​​ഷി​​യി​​ലേ​​ക്കു​​ള്ള നി​​ർ​​ബ​​ന്ധി​​ത പ​​രി​​വ​​ർ​​ത്ത​​നം രാ​​ജ്യ​​ത്തെ തേ​​യി​​ല​​യു​​ടെ​യും മ​​റ്റു വി​​ള​​ക​​ളു​​ടെ​​യും ഉ​​ത്പാ​​ദ​​നം പ​​കു​​തി​​യാ​​ക്കു​​മെ​​ന്ന് ല​​ങ്ക​​യി​​ലെ തേ​​യി​​ല വി​​ദ​​ഗ്ധ​​ൻ ഹെ​​ർ​​മ​​ൻ ഗു​​ണ​​ര​​ത്നെ പ​​റ​​യു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ൽ നി​​ന്നു 320-350 കോ​​ടി ഡോ​​ള​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യു​​ണ്ട്. ചൈ​​ന​​യി​​ൽ​നി​​ന്ന് ഇ​​ഷ്ടം​​പോ​​ലെ ക​​ടം​ വാ​​ങ്ങി​​യ​​തി​​നാ​​ലും ഇ​​റ​​ക്കു​​മ​​തി കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ലും ഇ​​ന്ത്യ- ശ്രീ​​ല​​ങ്ക വ്യാ​​പാ​​രം കൂ​​ടാ​​നി​​ട​​യു​​ണ്ട്. ഡോ​​ള​​റി​​നു​​പ​​ക​​രം ശ്രീ​​ല​​ങ്ക​​ൻ രൂ​​പ​​യി​​ൽ പ​​ണം ന​​ല്കാ​​ൻ ഇ​​ന്ത്യ അ​​നു​​വ​​ദി​​ക്കു​​ന്ന​​തു ഗു​​ണം ചെ​​യ്യു​​മെ​​ന്നും ചി​​ല സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

സൈ​ന്യം ഇ​ട​പെ​ടു​മോ?

ഭ​​ക്ഷ്യ​​അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യും സാ​​ന്പ​​ത്തി​​ക​​ക്കു​​ഴ​​പ്പ​​ങ്ങ​​ളും സൈ​​ന്യ​​ത്തെ പ്ര​​കോ​​പി​​പ്പി​​ച്ചേ​​ക്കു​​മെ​​ന്ന് യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന മു​​ന്ന​​റി​​യി​​പ്പു ന​​ല്കു​​ന്നു. ഭ​​ക്ഷ്യ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ച പ്ര​​സി​​ഡ​​ന്‍റ് ഗോ​​ട്ടാ​​ഭ​​യ രാ​​ജ​​പ​​ക്സെ വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും ചി​​ല്ല​​റ വി​​ൽ​​പ്പ​​ന​​ക്കാ​​രു​​ടെ​​യും കൈ​​യി​​ലു​​ള്ള ഭ​​ക്ഷ്യ​​ശേ​​ഖ​​രം പി​​ടി​​ച്ചെ​​ടു​​ക്കാ​​നും അ​​തി​​ന്‍റെ വി​​ല നി​​യ​​ന്ത്രി​​ക്കാ​​നു​​മു​​ള്ള അ​​ധി​​കാ​​ര​​ത്തോ​​ടെ ഒ​​രു റി​​ട്ട​​യേ​​ഡ് സൈ​​നി​​ക ജ​​ന​​റ​​ലി​​നെ അ​​വ​​ശ്യ​​സേ​​വ​​ന ക​​മ്മീ​​ഷ​​ണ​​റാ​​യി നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തോ​​ടെ​​യാ​​ണ് സാ​​ധാ​​ര​​ണ ജ​​ന​​ജീ​​വി​​ത​​ത്തി​​ൽ സൈ​​ന്യം ഇ​​ട​​പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന​​യെ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

- എ​​സ്.​ ജ​​യ​​കൃ​​ഷ്ണ​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.