രാ​ജ്യ​ത്ത് 27,176 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് ദി​വ​സ​മാ​യി 30,000ൽ ​താ​ഴെ
രാ​ജ്യ​ത്ത് 27,176 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് ദി​വ​സ​മാ​യി 30,000ൽ ​താ​ഴെ
Wednesday, September 15, 2021 10:34 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 27,176 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 38,012 പേ​ർ കൂ​ടി നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​ർ 3,25,22,171 ആ​യി. 284 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,43,497.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം 30,000​ൽ താ​ഴെ​യാ​ണ്. നി​ല​വി​ൽ 3,51,087 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ 1.05 ശ​ത​മാ​ന​മാ​ണി​ത്. 16 ദി​വ​സ​മാ​യി പ്ര​തി​ദി​ന രോ​ഗ​മു​ക്തി നി​ര​ക്കും മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. 82 ദി​വ​സ​മാ​യി പ്ര​തി​വാ​ര രോ​ഗ​മു​ക്തി നി​ര​ക്കും.

ഇ​തു​വ​രെ 75.89 കോ​ടി ഡോ​സ് വാ​ക്സി​ൻ ന​ൽ​കി. ആ​കെ 54.60 കോ​ടി പ​രി​ശോ​ധ​ന​ക​ളാ​ണു ന​ട​ന്ന​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.