അനിൽ കുമാറിന്‍റെ പോക്ക്: ഉമ്മൻ ചാണ്ടിയുടെയും രമേശിന്‍റെയും മൗനം ചർച്ചയാകുന്നു
അനിൽ കുമാറിന്‍റെ പോക്ക്: ഉമ്മൻ ചാണ്ടിയുടെയും രമേശിന്‍റെയും മൗനം ചർച്ചയാകുന്നു
Wednesday, September 15, 2021 1:54 PM IST
കോട്ടയം: കോൺഗ്രസ് നേതാവ് കെ.പി.അനിൽകുമാർ പാർട്ടിവിട്ടു സിപിഎം പാളയത്തിൽ എത്തിയ സംഭവത്തിൽ കൊണ്ടുപിടിച്ച അഭിപ്രായ പ്രകടനങ്ങൾ നടക്കുന്പോഴും മൗനം പാലിക്കുന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട് രാഷ്‌ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു.

സംസ്ഥാന നേതൃത്വത്തിനുള്ള പരോക്ഷ മറുപടിയാണോ ഇവരുടെ മൗനമെന്നാണ് പലരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമപ്രവർത്തകർ പലതവണ ഉമ്മൻ ചാണ്ടിയെ സമീപിച്ചെങ്കിലും അനിൽകുമാർ വിഷയത്തിൽ പ്രതികരണത്തിനു നിൽക്കാതെ പോകുന്ന രീതിയാണ് അദ്ദേഹം തുടരുന്നത്.

പ്രമുഖരായ പല നേതാക്കളും അനിൽകുമാറിന്‍റെ കൊഴിഞ്ഞുപോക്കിൽ പ്രതികരണം നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ. മുരളീധരനും അടക്കമുള്ളവർ അനിൽകുമാറിനെ രൂക്ഷമായി വിമർശിച്ചു രംഗത്തുവന്നു.

അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നെ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കാ​​​​നി​​​​രു​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് രാ​​​​ജി​​​​വ​​​​ച്ച​​​​തെന്നാണ് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ പ്രതികരിച്ചത്. കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ഉ​​​​ന്ന​​​​തപ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ച വ്യ​​​​ക്തി​​​​യാ​​​​ണ് അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും ക​​​​ട​​​​പ്പാ​​​​ടും പാ​​​​ർ​​​​ട്ടി​​​​യോ​​​​ടു കാ​​​​ണി​​​​ക്കാ​​​​ൻ ബാ​​​​ധ്യ​​​​ത​​​​പ്പെ​​​​ട്ടയാളായിരുന്നെന്നും സുധാകരൻ പറഞ്ഞു.

അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ വി​​​​ട്ടുപോ​​​​യ​​​​തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്ക് ഒ​​​​രു ക്ഷീ​​​​ണ​​​​വു​​​​മി​​​​ല്ല. ഇ​​​​നി​​​​യും ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ​​​​തി​​​​നു ശേ​​​​ഷം പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ന​​​​ല്ലരീ​​​​തി​​​​യി​​​​ലാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് മു​​​​ന്നോ​​​​ട്ട് പോ​​​​കു​​​​ന്ന​​​​തെന്നു വി.ഡി.സതീശൻ പ്രതികരിച്ചു.

പു​​​ക​​​ഞ്ഞ കൊ​​​ള്ളി പു​​​റ​​​ത്തെ​​​ന്നും പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു പോ​​​യ​​​വ​​​ർ വി​​​ളി​​​ച്ചു പ​​​റ​​​യു​​​ന്ന ജ​​​ല്പ​​​ന​​​ങ്ങ​​​ൾ​​ക്കു മ​​​റു​​​പ​​​ടി പ​​​റേ​​​യ​​​ണ്ട ബാ​​​ധ്യ​​​ത കോ​​​ൺ​​​ഗ്ര​​​സി​​​നി​​​ല്ലെ​​​ന്നുമായിരുന്നു കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പിയുടെ പ്രതികരണം. എന്നാൽ, പ്രമുഖരൊക്കെ പ്രതികരിച്ചിട്ടും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ ഇനിയും പ്രതികരിക്കാൻ തയാറായിട്ടില്ല.

സംസ്ഥാന നേതൃത്വവുമായി ഉടക്കിയാണ് അനിൽകുമാർ പാർട്ടി വിട്ടുപോയത്. തനിക്കെതിരേ അച്ചടക്ക നടപടിയെടുത്ത കെ.സുധാകരനെതിരേ രൂക്ഷമായ വിമർശനം ഉയർത്തിയായിരുന്നു ഇന്നലെ അനിൽകുമാറിന്‍റെ പത്രസമ്മേളനവും. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ എ,ഐ ഗ്രൂപ്പുകളുടെ പ്രധാനികൾ ആരും രംഗത്തിറങ്ങിയില്ല എന്നതാണ് ശ്രദ്ധേയം.

ഇന്നു മാധ്യമങ്ങളോടു പ്രതികരിച്ച ബെന്നി ബഹ്‌നാൻ പരോക്ഷമായി നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതും. ആളുകൾ പാർട്ടിവിട്ടു പോകുന്നതു നിസാര കാര്യമല്ലെന്നും നേതൃത്വം ഗൗരവതരമായി കൈകാര്യം ചെയ്യണമെന്നുമായിരുന്നു ബെന്നിയുടെ പ്രതികരണം.

പുതിയ സംസ്ഥാന നേതൃത്വം വരുത്തിവച്ചതിന്‍റെ ഫലം അവർ തന്നെ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടാണ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഗ്രൂപ്പുകൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. നേതാക്കൾ രണ്ടാം ദിനവും പ്രതികരിക്കാതിരുന്നതും ഇതിന്‍റെ ഭാഗമാണെന്നു കരുതുന്നു.

പുതിയ കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിച്ചതുമുതൽ എ,ഐ ഗ്രൂപ്പുകൾ നീരസത്തിലാണ്. ഡിസിസി പ്രസിഡന്‍റ്മാരെ പ്രഖ്യാപിച്ചതോടെ അതു പരസ്യമായ പോരിലേക്കും എത്തിയിരുന്നു.

നേതൃത്വം തന്നെ മുൻകൈയെടുത്തു തത്കാലത്തേക്കു പ്രശ്നങ്ങൾ പറഞ്ഞു തീർത്തെങ്കിലും പൂർണമായും കെട്ടടങ്ങിയിട്ടില്ല എന്നതിന്‍റെ സൂചനയാണ് പ്രതികരണത്തിൽനിന്നു വിട്ടുനിൽക്കുന്നതെന്നാണ് വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.