ബി​ല്ല് മാ​റാ​ൻ കൈ​ക്കൂ​ലി; ജ​ല അ​ഥോ​റി​റ്റി എ​ൻ​ജി​നിയ​ർ പി​ടി​യി​ൽ
ബി​ല്ല് മാ​റാ​ൻ കൈ​ക്കൂ​ലി; ജ​ല അ​ഥോ​റി​റ്റി എ​ൻ​ജി​നിയ​ർ പി​ടി​യി​ൽ
Wednesday, September 15, 2021 2:36 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ല്ലാ പാ​സാ​ക്കി ന​ൽ​കാ​ൻ ക​രാ​റു​കാ​ര​നോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട ജ​ല അ​ഥോ​റി​റ്റി എ​ൻ​ജി​നിയ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ബ്ലി​ക് ഹെ​ൽ​ത്ത് വ​ട​ക്ക​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ജോ​ണ്‍ കോ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​രാ​റു​കാ​ര​നി​ൽ നി​ന്നും 25,000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

തി​രു​വ​ന​ന്ത​പു​രം പി​എ​ച്ച് നോ​ർ​ത്ത് ഡി​വി​ഷ​ൻ കീ​ഴി​ലെ അ​മൃ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലാ​ണ് എ​ൻ​ജി​നി​യ​ർ ത​ട​ഞ്ഞു​വ​ച്ച​ത്. നി​ര​വ​ധി ത​വ​ണ ബി​ല്ല് മാ​റി​കി​ട്ടാ​ൻ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. 10,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

പി​ന്നീ​ട് ക​രാ​റു​കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യെ​ങ്കി​ലും മു​ഴു​വ​ൻ പ​ണ​വും ല​ഭി​ച്ചി​ല്ല. ഇ​തി​നാ​യി വീ​ണ്ടും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സി​ന് വി​വ​രം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.